Vande Bharat Express: ആദ്യ സർവീസിന് മുൻപേ സാങ്കേതിക തകരാർ; വന്ദേഭാരതിന്റെ എസി ഗ്രില്ലിൽ ലീക്ക്

Vande Bharat Express Technical Issue: റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ എത്തി വന്ദേ ഭാരതിൽ ലീക്ക് കണ്ടെത്തിയിടത്ത് പരിശോധന നടത്തി.  

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 09:40 AM IST
  • ട്രെയിനിന്റെ എസി ​ഗ്രില്ലിൽ ലീക്ക് കണ്ടെത്തി.
  • ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് ലീക്ക് കണ്ടെത്തിയത്.
  • തകരാർ കണ്ടെത്തിയതിനെ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി.
Vande Bharat Express: ആദ്യ സർവീസിന് മുൻപേ സാങ്കേതിക തകരാർ; വന്ദേഭാരതിന്റെ എസി ഗ്രില്ലിൽ ലീക്ക്

കാസർകോട്: ആദ്യ സർവീസ് നടത്താനിരിക്കെ വന്ദേ ഭാരത് എക്സ്പ്രസിൽ സാങ്കേതിക തകരാർ. ട്രെയിനിന്റെ എസി ​ഗ്രില്ലിൽ ലീക്ക് കണ്ടെത്തി. ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് ലീക്ക് കണ്ടെത്തിയത്. തകരാർ കണ്ടെത്തിയതിനെ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിരുന്നത്. 

ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരത്തിലുള്ള പ്രശ്നം സാധാരണ ഉണ്ടാകാറുണ്ട്. കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. അതേസമയം കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ വന്ദേഭാരത് നിർത്തിയിടുക കണ്ണൂരിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Also Read: Mobile exploded: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ; തീ പടർന്നിട്ടില്ല, ഫോണിലുണ്ടായത് രാസസ്ഫോടനം

ആദ്യ സർവീസ് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നായിരിക്കും യാത്ര തിരിക്കുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. കാസർകോട് നിന്ന് പുറപ്പെട്ട് എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്തെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News