Uma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

Uma Thomas MLA Health Update: അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ലെന്നും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്നും അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 4, 2025, 02:25 PM IST
  • ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്
  • പൂർണമായും സ്വയമേ ശ്വസിക്കാന്‍ കഴിയുന്നുണ്ട്
  • എന്നാൽ, അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു
 Uma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. പൂർണമായും സ്വയമേ ശ്വസിക്കാന്‍ കഴിയുന്നുണ്ട്.  എന്നാൽ, അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ലെന്നും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്നും അറിയിച്ചു. ഒരാഴ്ച്ച വെന്റിലേറ്റിൽ തുടർന്ന ശേഷമാണ് ഇപ്പോൾ ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത്. 

ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങിയിരുന്നു. കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എംഎൽഎ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്സർസൈസിന്‍റെ ഭാഗമായി പേപ്പറിൽ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതർ പുറത്തുവിട്ടിരുന്നു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമ തോമസ് കുടുംബാംഗങ്ങൾക്ക് നിർദേശം നൽകി. 'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' എന്നാണ് ഉമ തോമസ് എഴുതിയത്. 

വാട വീട്ടിൽ നിന്നും എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറിൽ കുറിച്ചിട്ടുണ്ട്. എക്സർസൈസിന്‍റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാൻ ഡോക്ടർമാർ ആവശ്യപ്പെട്ടത്. വാടകവീട്ടിൽനിന്ന് പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും താമസിച്ചിരുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്ന എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News