ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി

ഷാനി മോളെ കോണ്‍ഗ്രസ്‌ ചതിക്കുകയായിരുന്നുവെന്നും തോല്‍ക്കുന്ന സീറ്റാണ് ഷാനിമോള്‍ക്ക് കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.     

Last Updated : Mar 20, 2019, 01:27 PM IST
ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി

ആലപ്പുഴ: ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മോട്ടയടിക്കുമെന്ന് പറഞ്ഞത് വെറുതെ ഒരു രസത്തിനാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  

ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി ആദ്യം പറഞ്ഞിരുന്നത്. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം അതൊരു രസത്തിന് പറഞ്ഞതാണെന്ന് വ്യക്തമാക്കിയത്.

എന്നാല്‍ ഷാനി മോളെ കോണ്‍ഗ്രസ്‌ ചതിക്കുകയായിരുന്നുവെന്നും തോല്‍ക്കുന്ന സീറ്റാണ് ഷാനിമോള്‍ക്ക് കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റുമായും വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി.

Trending News