ആരാധകർക്ക് സൗജന്യ ബിരിയാണി;ലോകകപ്പ് വിജയത്തിൽ വാക്ക് പാലിച്ച് തൃശൂരിലെ ഹോട്ടൽ ഉടമ

 ആയിരം പേർക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയിരിക്കുന്നത്. പള്ളിമൂലയിലെ ഹോട്ടലിൽ എത്തിയവർക്കെല്ലാം വയറുനിറച്ച് ചൂടൻ ബിരിയാണിയും കിട്ടി

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 12:45 PM IST
  • ആയിരം പേർക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയിരിക്കുന്നത്
  • പള്ളിമൂലയിലെ ഹോട്ടലിൽ എത്തിയവർക്കെല്ലാം വയറുനിറച്ച് ചൂടൻ ബിരിയാണിയും കിട്ടി
  • പാർസൽ നൽകാതെ എത്തിയവർക്കെല്ലാം ഹോട്ടലിൽ ബിരിയാണി വിളമ്പി നൽകി
ആരാധകർക്ക് സൗജന്യ ബിരിയാണി;ലോകകപ്പ് വിജയത്തിൽ വാക്ക് പാലിച്ച് തൃശൂരിലെ  ഹോട്ടൽ ഉടമ

അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിച്ച് ആരാധകർക്ക് സൗജന്യ ബിരിയാണി വിതരണം നടത്തി വാക്ക് പാലിച്ചിരിക്കുകയാണ് തൃശൂരിലെ ഒരു ഹോട്ടൽ ഉടമ. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് മുൻപ് പ്രഖ്യാപിച്ച പ്രകാരം ഇന്ന് സൗജന്യ ബിരിയാണി വിതരണം നടത്തിയത്. 

അർജന്റീന കപ്പുയർത്തിയാൽ ബിരിയാണി വിതരണം നടത്തുമെന്ന് തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലിന്റെ ഉടമ ഷിബു പൊറുത്തൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം പേർക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയിരിക്കുന്നത്. പള്ളിമൂലയിലെ ഹോട്ടലിൽ എത്തിയവർക്കെല്ലാം വയറുനിറച്ച് ചൂടൻ ബിരിയാണിയും കിട്ടി. രാവിലെ11.30ഓടെ ബിരിയാണി ദം പൊട്ടിച്ചതോടെ നിരവധി  ആരാധകർ ഹോട്ടലിലേക്ക് ഒഴുകി. പ്രദേശത്ത് വലിയൊരു ക്യൂവും രൂപപ്പെട്ടു.

Also Read: FIFA World Cup 2022 : 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് റൊസാരിയോ തെരുവിലേക്ക്; ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യത്തിന് തടയിട്ട് മെസിയും സംഘവും

തിരക്കിൽ ക്യൂ നിന്നിട്ടായാലും മെസ്സി കപ്പുയർത്തിയത്തിലെ ആഘോഷത്തിൽ പങ്കുചേരാനാണ് എത്തിയത് എന്നാണ് ആരാധകർ പറയുന്നത്. പാർസൽ നൽകാതെ എത്തിയവർക്കെല്ലാം ഹോട്ടലിൽ ബിരിയാണി വിളമ്പി നൽകിയാണ് ഷിബു 36 വർഷത്തെ അർജന്റീനയുടെ കാത്തിരിപ്പിലൂടെ ലഭിച്ച ലോകകപ്പ് സന്തോഷം പങ്കുവയ്ക്കുന്നത്. 

ഇന്നലെ കളി വിജയിച്ചതോടെ ഷിബുവും തൊഴിലാളികളും കിച്ചനിലേക്കായിരുന്നു മടങ്ങിയത്. തങ്ങളുടെ വാക്ക് പാലിച്ചുള്ള ബിരിയാണി തയാറാക്കാൻ വേണ്ടിയായിരുന്നു ആ മടക്കം. കളി തുടങ്ങിയത് മുതൽ സർവ്വം അർജന്റീന മയമാണ് റോക്ക് ലാന്റ് ഹോട്ടലിൽ. ഹോട്ടലിന് മുന്നിൽ അർജന്റീന ടീമിന്റേയും കളിക്കാരുടേയും ഫ്ലക്സുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ബിരിയാണി കഴിച്ചു തൃശൂർകാര് മടങ്ങുമ്പോൾ മെസ്സിയും കൂട്ടരും നേടിയ സ്വർണ്ണക്കപ്പിന്റെ പേരിൽ ലോകമെങും കൊച്ചു സന്തോഷങ്ങൾക്ക് വേദിയാകുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News