Viral Video: പഴംപൊരി കിട്ടാതെ ഞാൻ പോവില്ല; കൗതുകമായി മ്ലാവ്, വീഡിയോ വൈറൽ

പഴംപൊരിയാണ് ഈ മ്ലാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. പഴംപൊരി കിട്ടാതെ ഞാൻ പോവില്ല എന്ന ഭാവത്തിലാണ് മ്ലാവ് ഹോട്ടലിന് മുൻപിൽ കാത്തുനിൽക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 02:07 PM IST
  • തൃശൂർ പുളിയിലപ്പാറയിൽ നിന്നുള്ള വളരെ രസകരമായ ഒരു കാഴ്ചയാണിത്.
  • ആ ഹോട്ടലിന് മുൻപിൽ തന്നെ അങ്ങനെ അനങ്ങാതെ നിൽക്കുകയാണ് മ്ലാവ്.
  • അടുത്ത് കൂടി ആളുകൾ പോയിട്ടും അതിന് ഒരു അനക്കവുമില്ല.
Viral Video: പഴംപൊരി കിട്ടാതെ ഞാൻ പോവില്ല; കൗതുകമായി മ്ലാവ്, വീഡിയോ വൈറൽ

തൃശൂർ: ഹോട്ടലിന് മുൻപിൽ കാത്തു നിൽക്കുന്ന മ്ലാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തൃശൂർ പുളിയിലപ്പാറയിൽ നിന്നുള്ള വളരെ രസകരമായ ഒരു കാഴ്ചയാണിത്. ആ ഹോട്ടലിന് മുൻപിൽ തന്നെ അങ്ങനെ അനങ്ങാതെ നിൽക്കുകയാണ് മ്ലാവ്. അടുത്ത് കൂടി ആളുകൾ പോയിട്ടും അതിന് ഒരു അനക്കവുമില്ല. എല്ലാവരുമായും വളരെ നന്നായി ഇണങ്ങുന്ന മ്ലാവ് ആണിത്. 

പഴംപൊരിയാണ് ഈ മ്ലാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. പഴംപൊരി കിട്ടാതെ ഞാൻ പോവില്ല എന്ന ഭാവത്തിലാണ് മ്ലാവ് ഹോട്ടലിന് മുൻപിൽ കാത്തുനിൽക്കുന്നത്. റോഡരികിൽ ആയതിനാൽ തന്നെ മലക്കപ്പാറക്ക് പോകുന്ന സഞ്ചാരികളുടെ കണ്ണിന് കുളിരേകുന്ന ഒരു കാഴ്ച ആണ്. യാത്രികരുമായി വളരെ നന്നായി ഇണങ്ങുന്നതാണ് ഈ മ്ലാവ്. എല്ലാവർക്കും നന്നായി കാണാനും ഫോട്ടോ എടുക്കാനുമെല്ലാം മ്ലാവ് നിന്ന് കൊടുക്കും. കെഎസ്ആർടിസിയെ ജീവനക്കാരോടും യാത്രക്കാരോടും ഇതിന് ഒരു പ്രത്യേക സ്നേഹം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൊഴിഞ്ഞു പോയ കൊമ്പ് എല്ലാം വീണ്ടും മുളച്ചു വന്നുവെന്നും നാട്ടുകാർ പറയുന്നു. 

Also Read: Viral Video : വായിൽ കൈയിട്ടാൽ ആരും കടിക്കും; ചീങ്കണ്ണിയുടെ വായിൽ കൈയിട്ട് കടി വാങ്ങി യുവാവ്, വീഡിയോ വൈറൽ

നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫേസ്ബുക്ക് പേജിലാണ് മ്ലാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2.9k ആളുകൾ വീഡിയോ കാണുകയും നിരവധി പേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Viral Video: ഏ... ഇത് ഞാനാണോ; കണ്ണാടിയിൽ നോക്കിയ പൂച്ചയുടെ റിയാക്ഷൻ വൈറലാകുന്നു

പൂച്ചകളുടെ രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും നമ്മൾ കാണാറുള്ളതാണ്. ഇവയിൽ പലതും വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവയുടെ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്നതിനായി പല സോഷ്യൽ മീഡിയ പേജുകളും ഉണ്ട്. പൂച്ചകൾ കണ്ണാടി നോക്കി കാണിക്കുന്ന ചില എക്സ്പ്രഷൻസ് വളരെ രസകരമാണ്. അത്തരത്തിൽ Yog എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുകയാണ്. 

പൂച്ച കണ്ണാടി നോക്കി അത്ഭുതപ്പെട്ട് നിൽക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കുറച്ച് നേരം പൂച്ച കണ്ണാടിയിൽ നോക്കി അനങ്ങാതെ നിൽക്കുന്നത് കാണാം. പിന്നെ പതിയെ തിരിഞ്ഞ് ക്യാമറയിലേക്ക് ഒരു നോട്ടം. ഇത് കണ്ടാൽ ആരും ചിരിച്ച് പോകും. ഇത് ‍ഞാൻ തന്നെയാണോ, ഞാൻ ഇങ്ങനെയാണോ എന്നൊക്കെയുള്ള ഭാവത്തിലാണ് പൂച്ചയുടെ നോട്ടം. 

അൻപത്തിയാറായിരത്തിലധികം പേർ വീഡിയോ കണ്ട് കഴിഞ്ഞു. 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിരവധി പേർ ലൈക്കും കമന്റ്സും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News