Viral Video | ഒരു മാസമായി പെരുമ്പാമ്പ് വലയിൽ കുടുങ്ങി കിടക്കുന്നു; ചത്തെന്ന് കരുതി അടുത്തേക്ക് ചെന്നപ്പോൾ...

ഏകദേശം ഒരു മാസമായി ഈ പാമ്പ് ആ വലയിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് വ്ളോഗറായ മിഥുൻ കുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Written by - Jenish Thomas | Last Updated : Jan 27, 2022, 11:24 PM IST
  • മീനും അടുക്കളയും എന്ന് യുട്യൂബ് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഏകദേശം ഒരു മാസമായി ഈ പാമ്പ് ആ വലയിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് വ്ളോഗറായ മിഥുൻ കുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
Viral Video | ഒരു മാസമായി പെരുമ്പാമ്പ് വലയിൽ കുടുങ്ങി കിടക്കുന്നു; ചത്തെന്ന് കരുതി അടുത്തേക്ക് ചെന്നപ്പോൾ...

Viral Video : ഒരു മാസം ഒക്കെ പാമ്പ് ഭക്ഷണം കഴിക്കാതെ അതിജീവിക്കുമോ? വിശ്വസിക്കണം, വേറെയെങ്ങുമല്ല ഇത് നമ്മുടെ കേരളത്തിൽ നടന്ന സംഭവമാണ്. മീൻ പിടിക്കുന്ന വലയിൽ ഒരു മാസമായി കുടുങ്ങി കിടന്ന പെരുമ്പാമ്പ് ചത്തെന്ന് കരുതി എടുത്ത് നോക്കാൻ പോയപ്പോൾ പാമ്പ് അരിശത്തോടെ കടിക്കാൻ അടുത്തു.

മീനും അടുക്കളയും എന്ന യുട്യൂബ് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ഒരു മാസമായി ഈ പാമ്പ് ആ വലയിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് വ്ളോഗറായ മിഥുൻ കുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ALSO READ : Viral Video: കടിച്ചിട്ടും വിടാതെ, പാമ്പുമായി കളിയ്ക്കുന്ന പെണ്‍കുട്ടി..!! വീഡിയോ വൈറല്‍

മൂവാറ്റുപ്പുഴ പുതിയപ്പാലത്തിന് സമീപം ഒരു വ്ളോഗ് വീഡിയോ ചിത്രീകരിക്കാൻ വേണ്ടി പോയപ്പോഴാണ് മിഥുൻ ഈ കാഴ്ച കാണുന്നത്. ഒരു മാസത്തിന് മുമ്പ് ഇതെ സ്ഥലത്ത് മീൻ പിടിക്കാൻ വന്നപ്പോൾ പാമ്പ് വരിഞ്ഞ് നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നു. എന്നാൽ വലയിൽ കുടുങ്ങി കിടക്കുകയാണെന്ന് അറിയില്ലായിരുന്നു എന്ന് മിഥുൻ പറഞ്ഞു. 

എന്നാൽ ഇപ്രാശ്യമെത്തിയപ്പോഴാണ് സമാനമായ രീതിയിൽ പാമ്പ് കിടക്കുന്നത് കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് പാമ്പ് വലയിൽ കുടുങ്ങി കിടക്കുകയാണെന്ന് മനസ്സിലാക്കിയത്. ചത്തെന്ന് കരുതി കൂടുതൽ അടുത്തേക്ക് പോയപ്പോഴാണ് അതിനെ ഉപദ്രവിക്കാൻ വന്നതാണെന്ന് കരുതി കടിക്കാൻ വന്നതെന്ന് മിഥുൻ പറഞ്ഞു. 

ALSO READ : Viral Video: വെള്ളത്തിൽ പരസ്പരം പ്രണയിക്കുന്ന പാമ്പുകൾ..!

എന്നാൽ മിഥുനും സഹായിയും ചേർന്ന് പെരുമ്പാമ്പിനെ കുടുങ്ങി കിടക്കുന്ന വലയിൽ നിന്ന് വേർപ്പെടുത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആ ദൃശ്യങ്ങളും മിഥുൻ തന്റെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. മുറുവുണ്ടെങ്കിലും അതിജീവിക്കുമെന്നാണ് മിഥുൻ പറയുന്നത്. 

വീഡിയോ കാണാം :

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News