THiruvanathapuram : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ (VS Achuthanandan) ആരോഗ്യ നില (Heallth Condition) മെച്ചപ്പെട്ടു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് ആശുപത്രി (Hospital) വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 18 ദിവസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
നവംബർ ഒന്നിനാണ് ശ്വാസതടസത്തിനെ തുടർന്ന് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും,കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നത്. പട്ടത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത് .
ALSO READ: VS Achuthanandan : വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; വിദഗ്ദ സംഘം ചികിത്സ തുടരുന്നു
മകൻ അരുൺകുമാറാണ് വി.എസ് ആശുപത്രിയിലാണെന്നത് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. കൂടാതെ എസ്.യു.ടി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനും അദ്ദേഹത്തിൻറെ ആരോഗ്യ നിലയെ കുറിച്ച് അറിയിക്കുന്നുണ്ട്.
ALSO READ: Vs Achuthanandan| വി.എസ് അച്യുതാനന്ദൻ ഐ.സിയുവിൽ, ആമാശയ വിക്കവും ശാരീരിക ബുദ്ധിമുട്ടുകളും
അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ്,ഡിസെലെക്ട്രോലെമിയ എന്നിവയാണ് നിലവിൽ വി.എസിൻറെ അസുഖങ്ങളായി മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. വി.എസിന് നിലവിൽ 98 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പല പരിപാടികളിൽ നിന്നും വി.എസ് ഒഴിവായിരുന്നു. പ്രായാധിക്യവും അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നില്ക്കാൻ നിർബന്ധിതനാക്കിയിട്ടുണ്ട്.
ALSO READ: VS Achuthanandan Birthday : വിഎസ് അച്യുതാനന്ദന് ഇന്ന് 98 വയസ്സ്
തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിലാണ് വിഎസ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നത്. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ വിഎസ് അച്ചുതാനന്ദൻ ഇപ്പോൾ നേരിടുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. എന്നാൽ ജനുവരിയിൽ ഈ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...