Walayar Dam : വാളയാർ ഡാം നാളെ തുറക്കും, അണക്കെട്ടിലെ ജലനിരപ്പ് 202.30 അടിയായി

Walayar Dam നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 06:45 PM IST
  • അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ നവംബര്‍ ആറിന് രാവിലെ 11 മണിക്ക് തുറക്കും.
  • ഒരു സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകൾ തുറക്കുകയെന്ന് വാളയാർ ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
  • ഡാമിലെ നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്.
  • പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.
Walayar Dam : വാളയാർ ഡാം നാളെ തുറക്കും, അണക്കെട്ടിലെ ജലനിരപ്പ് 202.30 അടിയായി

Palakkad : വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ വാളയാര്‍ ഡാം ജലനിരപ്പ് (Walayar Dam Water Level) ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ നവംബര്‍ ആറിന് രാവിലെ 11 മണിക്ക് തുറക്കും. ഒരു സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകൾ തുറക്കുകയെന്ന് വാളയാർ ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

ഡാമിലെ നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം മലമ്പുഴ ഡാമിൽ ജലനിരുപ്പ് 114 മീറ്റർ പിന്നിട്ടു. നിലവിൽ മലമ്പുഴ ഡാമിൽ ഓറഞ്ച് അല്ലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ : Mullaperiyar Dam : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി, ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി

അതേസമയം സംസ്ഥാനത്തെ ഏഴ് ഡാമുകളിൽ റെഡ് അല്ലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ അധീനതയിലുള്ള ഇടുക്കി ജില്ലയിലെ പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിലും, തൃശൂർ ജില്ലയിലെ പെരങ്ങൽകുത്ത് ഡാമിലും, പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അല്ലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ഡാമിലെ 2398.44 അടിയായി. 

ALSO READ ; Rain alert Kerala | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ചില അവസരങ്ങളിൽ 40 കി.മി വേഗതയിൽ വീശിയടിച്ചേക്കാവുന്ന  കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ALSO READ : #DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ

നവംബർ 5 മുതൽ നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News