West Nile disease Death: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം

പിന്നീട് പനി കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ പനി വീണ്ടും കൂടിയതോടെ  ഇടുക്കിയിലെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 20, 2024, 07:49 PM IST
  • പിന്നീട് പനി കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ പനി വീണ്ടും കൂടിയതോടെ ഇടുക്കിയിലെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
  • കഴിഞ്ഞ ആഴ്ച കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. വെസ്റ്റ് നൈല്‍ പനി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
West Nile disease Death: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണംഇടുക്കി: കേരളത്തിൽ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. 24 വയസുകാരനായ ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറിന്റെ മരണം വെസ്റ്റ്‌നൈല്‍ പനിയെ തുടർന്നെന്ന് സ്ഥിരീകരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് വെള്ളിയാഴ്ചയോടെയാണ് മരിച്ചത്. കോഴിക്കോട് വൃക്ക മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ടാണ് എത്തിയത്. അവിടെ നിന്നും വെസ്റ്റ്‌നൈല്‍ പനി ബാധിതനായി. പ്രാരംഭത്തിൽ ചികിത്സ കോഴിക്കോട് തന്നെയായിരുന്നു. 

പിന്നീട് പനി കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ പനി വീണ്ടും കൂടിയതോടെ  ഇടുക്കിയിലെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ച കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. വെസ്റ്റ് നൈല്‍ പനി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ALSO READ: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എന്താണ് വെസ്റ്റ് നൈല്‍? 

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്‌സയും

വൈസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News