'എന്തിന് വീണ്ടും വന്നു...?' ദിലീപിനോട് കോടതി

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല.

Last Updated : Sep 19, 2017, 02:46 PM IST
'എന്തിന് വീണ്ടും വന്നു...?' ദിലീപിനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ദിലീപ് ഇത് അഞ്ചാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. 'എന്തിന് വീണ്ടും വന്നു' എന്നാണ് ദിലീപിനോട് കോടതി ചോദിച്ചത്.

അന്വേഷണം മുന്നോട്ട് പോകുന്നതിനാല്‍ ജാമ്യം പരിഗണിക്കാന്‍ ആവിലെന്നും, ജാമ്യാപേക്ഷ തള്ളിയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു.

അതേസമയം, ദിലീപിന്‍റെ ജാമ്യാപേക്ഷ ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

ഹൈക്കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കാത്ത സ്ഥിതിയ്ക്ക് ദിലീപ് സുപ്രീം കോടതിയിലേക്ക് പോകാനും സാദ്ധ്യതയുണ്ട്.

Trending News