അനധികൃത കശാപ്പിനെതിരെ പത്തനംതിട്ടയിൽ വ്യാപക റെയ്ഡ്

നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തിയത്.

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : May 23, 2022, 07:02 PM IST
  • 6 അനധികൃത കശാപ്പ് കേന്ദ്രങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. വിവിധ കേന്ദ്രങ്ങളിലായി 153 കിലോഗ്രാം മാംസമാണ് പിടിച്ചെടുത്തത്.
  • മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുകയും കഴിഞ്ഞമാസം അറവുശാല പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
  • അറവ് മാലിന്യങ്ങൾ നഗരത്തിൻറെ വിവിധ പ്രദേശങ്ങളിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ ഉത്തരവ് നൽകിയത്.
അനധികൃത കശാപ്പിനെതിരെ പത്തനംതിട്ടയിൽ വ്യാപക റെയ്ഡ്

പത്തനംതിട്ട: പത്തനംതിട്ടയിൽ അനധികൃത കശാപ്പിനെതിരെ വ്യാപക റെയ്ഡ്. പത്തനംതിട്ട നഗരസഭ ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ  നഗരത്തിലെ 6 അനധികൃത കശാപ്പ്  കേന്ദ്രങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. 

നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തിയത്.

Read Also: ഭീതിപരത്തി യൂറോപ്പിലും കുരങ്ങുപനി പടരുന്നു

6 അനധികൃത കശാപ്പ്  കേന്ദ്രങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്.  വിവിധ കേന്ദ്രങ്ങളിലായി 153 കിലോഗ്രാം മാംസമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി നഗരത്തിൽ കശാപ്പ്ശാല പ്രവർത്തനക്കുന്നില്ല. പുതിയ നഗരസഭാ ഭരണ സമിതി ചുമതലയേറ്റതോടെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുകയും കഴിഞ്ഞമാസം അറവുശാല പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. 

എന്നാൽ കശാപ്പു ശാലയിലേക്ക് അറവു മൃഗങ്ങളെ എത്തിക്കാതെ പല കേന്ദ്രങ്ങളിലും നിയമവിരുദ്ധമായി കശാപ്പ് തുടർന്നിരുന്നു. അറവ് മാലിന്യങ്ങൾ നഗരത്തിൻറെ വിവിധ പ്രദേശങ്ങളിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ ഉത്തരവ് നൽകിയത്.  

Read Also: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ

നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.  നഗരത്തിൽ അനധികൃത കശാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പൂട്ടി സീൽ ചെയ്ത് നടപടികൾ ആരംഭിക്കുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News