Elephant Attack: ബൈക്ക് കുത്തിമറിച്ചു, മാങ്കുളത്ത് ഇരുചക്ര വാഹനയാത്രികരായ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം

ആനയുടെ ആക്രമണത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 09:16 AM IST
  • ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു
  • ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്
  • ഇരുവരും ആനക്കുളത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണം
Elephant Attack: ബൈക്ക് കുത്തിമറിച്ചു, മാങ്കുളത്ത്  ഇരുചക്ര വാഹനയാത്രികരായ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം

ഇടുക്കി:  മാങ്കുളം ആനക്കുളത്ത്  ഇരുചക്ര വാഹനയാത്രികരായ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി  ഭാര്യ ഡെയ്സി എന്നിവരാണ് ആനയുടെ മുമ്പിൽ അകപ്പെട്ടത്.

ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. ആനയുടെ ആക്രമണത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്ക്.
രാവിലെ വല്യപാറക്കുട്ടിയിൽ നിന്ന് ഇരുവരും ആനക്കുളത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണം. ഇവരെ വനംവകുപ്പുദ്യോഗസ്ഥർ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കൂട്ടമായും ഒറ്റ തിരിഞ്ഞും എത്തുന്ന ആനകൾ കൃഷിയടക്കം നശിപ്പിക്കുന്നതും പതിവാണ്. രാത്രിയിലെത്തുന്ന ആനകൾ പുലർച്ചയോടെ കാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാൽ ഇന്ന് ഒറ്റ തിരിഞ്ഞെത്തിയ ആന റോഡിന് സമീപത്തെ കാട്ടിൽ നിലയുറപ്പിച്ചിരുന്നു. ഇത് അറിയാതെ എത്തിയ ദമ്പതികളാണ് ആക്രമണത്തിൽ അകപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News