പാലക്കാട്: പാലക്കാട് ധോണി മായാപുരത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ ശ്രമം ആരംഭിച്ചു. പിടി 7 എന്ന കാട്ടാനയാണ് ജനവാസ മേഖലയിൽ പതിവായി ഇറങ്ങി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ആനയെ പിടികൂടാൻ വനംവകുപ്പ് താമസിക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ വാഹനം തടഞ്ഞും പ്രതിഷേധം നടത്തി.
വനംവകുപ്പിന്റെ വയനാട്ടിൽ നിന്നുളള സംഘം പാലക്കാട്ടെത്തി പിടി 7നെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. പിടി7നെ മയക്കുവെടി വച്ച് വീഴ്ത്താനാണ് വനംവകുപ്പിന്റെ ശ്രമം. കുങ്കിയാനകളുടെ കൂടി സഹായത്തോടെയാകും പിടി 7നെ പിടികൂടുക. ഇതിനായി മൂന്ന് കുങ്കിയാനകളെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. തുടർന്ന് വയനാട്ടിലെ മുത്തങ്ങയിലെത്തിച്ച് പ്രത്യേക കൂട്ടിലേക്ക് പിടി 7നെ മാറ്റാനാണ് തീരുമാനം. പിന്നീട് പരിശീലം നൽകി കുങ്കിയാനയാക്കി മാറ്റാനാണ് വനംവകുപ്പിന്റെ ആലോചന.
ALSO READ: Wild elephant: അട്ടപ്പാടിയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന- വീഡിയോ
നേരത്തെ പാലക്കാട് ധോണിയില്‍ രാത്രിയിലാണ് പി ടി 7 എത്തിയിരുന്നത്. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പിന്നീട് പകലും ജനവാസമേഖലയിലേക്ക് കാട്ടാന എത്തിത്തുടങ്ങിയത് പ്രദേശവാസികളിൽ ഭീതിപരത്തി. രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശിയെ ആന ചവിട്ടി കൊന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...