കാലാവധി അവസാനിക്കും വരെ രാജിവെക്കില്ല: എ. പത്മകുമാര്‍

താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും എന്നാല്‍ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.   

Updated: Jan 11, 2019, 04:36 PM IST
കാലാവധി അവസാനിക്കും വരെ രാജിവെക്കില്ല: എ. പത്മകുമാര്‍

പത്തനംതിട്ട: കാലാവധി അവസാനിക്കും വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെയ്ക്കില്ലെന്ന് എ. പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ. പത്മകുമാര്‍ രാജിവെച്ചുവെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മറുപടിയുമായി പത്മകുമാര്‍ രംഗത്തെത്തിയത്.

താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും എന്നാല്‍ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവധി തീരുന്ന ജനുവരി 14 വരെ സ്ഥാനത്തുണ്ടാകും.

ഇന്ന് രാവിലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പത്മകുമാര്‍ രാജിവെച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. മകരവിളക്ക് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ രാജി വിവരം പുറത്തു വിടേണ്ടെന്നും പകരം പ്രസിഡന്റിന്റെ അധിക ചുമതല കെ.പി ശങ്കര്‍ദാസിന് നല്‍കിയെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത്. 

തുടര്‍ന്നാണ് മറുപടിയുമായി പത്മകുമാര്‍ മാധ്യമങ്ങളെ കാണുന്നത്. 2017 നവംബറിലാണ്  താന്‍ ചുമതലയേറ്റതെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.