ഇനി 50 വയസ് കഴിഞ്ഞിട്ട്; പ്ലകാർഡുമായി ഒമ്പത് വയസ്സുകാരി!

വെള്ളിയാഴ്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്. 

Last Updated : Oct 20, 2018, 03:23 PM IST
ഇനി 50 വയസ് കഴിഞ്ഞിട്ട്; പ്ലകാർഡുമായി ഒമ്പത് വയസ്സുകാരി!

പമ്പ: ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന  സുപ്രീംകോടതിയുടെ വിധിയിൽ പ്രതിഷേധമറിയിച്ച് ഒമ്പത് വയസ്സുകാരി. 

ഇതിനെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് തമിഴ്നാട് സ്വദേശിനി ജനനിയാണ് എത്തിയിരിക്കുന്നത്. 

50 വയസ്സിന് ശേഷം മാത്രമേ ഇനി താന്‍ മല ചവിട്ടുകയുള്ളൂ എന്നാണ് ജനനി സന്നിധാനത്ത് വെച്ച് പ്രഖ്യാപിച്ചത്. ഇത് സൂചിപ്പിക്കുന്ന ഒരു പ്ലകാർഡും ജനനിയുടെ കൈയിൽ ഉണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്. 

സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും മകൾക്ക് പത്ത് വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവൾ മല ചവിട്ടുകയുള്ളൂവെന്നും ജനനിയുടെ പിതാവ് ആർ സതീഷ് കുമാർ പറഞ്ഞു.  

ഞങ്ങൾ അയ്യപ്പനെ ഇഷ്ടപ്പടുന്നു. അതുക്കൊണ്ട് തന്നെ മകൾ അമ്പത് വയസ്സിന് മുമ്പ് മല കയറുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, തെലുങ്ക് മാധ്യമപ്രവർത്തക കവിത എന്നിവർ കനത്ത പ്രതിഷേധമുണ്ടായിട്ടും ഇന്നലെ സന്നിധാനത്തെ നടപ്പന്തൽ വരെ എത്തിയിരുന്നു. 

അതീവ പൊലീസ് സുരക്ഷയോട് കൂടി നടപന്തൽ വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് യുവതികൾ തിരിച്ചിറങ്ങി. 

ഇവർക്ക് പിന്നാലെ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയും മല കയറാനെത്തിയിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങൽ ഉന്നയിച്ച് പൊലീസ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. 
 

Trending News