Youth Congress: രാഹുൽ മാങ്കൂട്ടത്തിലോ, അബിൻ വർക്കിയോ? യൂത്ത് കോൺ​ഗ്രസിനെ ആര് നയിക്കും; മത്സരം മുറുകുന്നു

Youth Congress Election: എ ഗ്രൂപ്പ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയും മത്സരിക്കാനാണ് സാധ്യത. ഇതോടെ കെസി വേണുഗോപാൽ പക്ഷം നേരിട്ട് നിർത്താനിരുന്ന സ്ഥാനാർഥിയുടെ സാധ്യത മങ്ങി.

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 01:59 PM IST
  • അബിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം വരുമോ ഇല്ലയോ എന്നുള്ള കാര്യം ഇന്ന് വൈകിട്ടോടെ അറിയാനാകും
  • അതേസമയം, എ ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ മറ്റൊരു പ്രബല നേതാവിന്റെ സ്ഥാനാർത്ഥി വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലവിലെ തീരുമാനം
  • ഇത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിക്കുമെന്നും തെറ്റായ സന്ദേശം നൽകുമെന്നും നേതൃത്വം വിലയിരുത്തുന്നു
Youth Congress: രാഹുൽ മാങ്കൂട്ടത്തിലോ, അബിൻ വർക്കിയോ? യൂത്ത് കോൺ​ഗ്രസിനെ ആര് നയിക്കും; മത്സരം മുറുകുന്നു

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിയുന്നു. എ ഗ്രൂപ്പ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയും മത്സരിക്കാനാണ് സാധ്യത. ഇതോടെ കെസി വേണുഗോപാൽ പക്ഷം നേരിട്ട് നിർത്താനിരുന്ന സ്ഥാനാർഥിയുടെ സാധ്യത മങ്ങി. അതേസമയം, നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഇന്നാണ്.

ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് എപ്പോഴും കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും നടക്കുന്നത്. മാത്രമല്ല, ഗ്രൂപ്പ് പോര് പാർട്ടിയെ ശക്തപ്പെടുത്തുമെന്നാണ് എല്ലാകാലത്തും നേതാക്കളുടെ അവകാശവാദം. എന്നാൽ, ഇപ്പോൾ പലതലത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നേതൃത്വത്തിനെതിരെ കൈകോർത്ത് ഏറ്റുമുട്ടൽ നടത്തുന്ന എ, ഐ ഗ്രൂപ്പുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ നേരിട്ടുള്ള പോരാട്ടത്തിലേക്കാണ് കടക്കുന്നത്.

ALSO READ: K.Sudhakaran: കെ.സുധാകരന് കുരുക്ക് മുറുകുന്നു? മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ വിവരങ്ങൾ തേടി ഇഡി

 യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പിൽ എ ഗ്രൂപ്പിന്റെ സ്ഥാനാർഥിയായി ചാനൽ ചർച്ചകളിൽ വീറോടെ ശക്തമായി പാർട്ടി നിലപാട് പറയുന്ന രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായി പ്രമുഖ നേതാവ് അബിൻ വർക്കിയുമാണ് മത്സര രംഗത്തുള്ളത്. ഇതിൽ അബിൻ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഏറെക്കുറെ മത്സരിക്കുമെന്നുറപ്പായി കഴിഞ്ഞു.

അബിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം വരുമോ ഇല്ലയോ എന്നുള്ള കാര്യം ഇന്ന് വൈകിട്ടോടെ അറിയാനാകും. അതേസമയം, എ ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ മറ്റൊരു പ്രബല നേതാവിന്റെ സ്ഥാനാർത്ഥി വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലവിലെ തീരുമാനം. ഇത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിക്കുമെന്നും തെറ്റായ സന്ദേശം നൽകുമെന്നും നേതൃത്വം വിലയിരുത്തുന്നു.

നേരത്തെ കെസി വേണുഗോപാൽ പക്ഷത്ത് നിന്നുള്ള സ്ഥാനാർത്ഥിയായി ബിനു ചുള്ളിയിൽ മത്സരിക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഇന്നറിയാം. വൈകിട്ടോടെ മത്സര ചിത്രം പൂർണ്ണമായും തെളിയും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News