തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ 5 വയസ്സുകാരി ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടലിന്റെ ഫലമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിലാണ് അപകടം ഉണ്ടായത്. തന്റെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. വേണാട് എക്സ്പ്രസ്സിലായിരുന്നു ഇവർക്ക് കയറേണ്ടിയിരുന്നത്. എന്നാൽ ട്രെയിൻ മാറിയാണ് ഇവർ കയറിയത്.
ട്രെയിൻ പുറപ്പെടാനായി തയ്യാറെടുക്കുമ്പോഴാണ് ട്രെയിൻ മാറി പോയ വിവരം മനസ്സിലാകുന്നത്. ഉടനെ ട്രെയിനിൽ ചാടിയിറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിൽ കലാശിച്ചത്. എഞ്ചിന് തൊട്ടു പിറകിലുള്ള കോച്ചിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. കുട്ടി വീഴുന്നത് മുന്നിൽ ഉണ്ടായിരുന്ന ലോക്കോപൈലറ്റ് കണ്ടു. ഉടൻ തന്നെ ട്രെയിൻ നിർത്തുകയായിരുന്നു. അതുകൊണ്ടാണ് അവർക്ക് കൂടുതൽ അപകടം സംഭവിക്കാതിരുന്നത്. അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് പ്ലാറ്റ്ഫോമിൽ വീണ് തലയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.