കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ തമിഴ് മാഫിയ കുടുംബമാണെന്ന് നടിയും മോഡലുമായ മീരാ മിഥുന്‍.
ട്വിറ്ററി(Twitter)ലൂടെയാണ് മീര (Meera Midhun) നടനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 'അഗരം' എന്ന പേരില്‍ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യ(Suriya)യും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് നടി ആരോപിക്കുന്നത്. കൂടാതെ, കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസി(Gold Smuggling Case)ല്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും നടി ആരോപിക്കുന്നു.
Song Promo: തമിഴ് സുന്ദരിയായി അപര്‍ണ, പിറന്നാള്‍ സ്പെഷ്യലുമായി സൂര്യ!!
തമിഴ് നടന്മാരായ വിജയ് (Vijay), രജനികാന്ത് (Rajinikanth) എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി നടി അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ആരാധകരെ ഉപയോഗിച്ച് താരങ്ങള്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നായിരുന്നു മീരയുടെ ആരോപണം. ഇത്തരം കാര്യങ്ങള്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും താരം പറഞ്ഞിരുന്നു.
അയ്യപ്പനും കോശിയുമാകാന്‍ സൂര്യയും കാര്‍ത്തിയും...?
നടി തൃഷ (Trisha) വര്‍ഷങ്ങളായി തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ പലതും അവര്‍ തട്ടിയെടുത്തെന്നും മീര ആരോപിച്ചിരുന്നു. സൂര്യ, വിജയ്, രജനികാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ മീരയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയ്‌യും ആയിരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.