Trailer: പ്രധാനമന്ത്രിയായി മോഹന്‍ലാല്‍, 'കാപ്പാന്‍' സൂര്യ!!

ചിത്രത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

Last Updated : Sep 5, 2019, 11:30 AM IST
Trailer: പ്രധാനമന്ത്രിയായി മോഹന്‍ലാല്‍, 'കാപ്പാന്‍' സൂര്യ!!

മോഹന്‍ലാല്‍, സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചലച്ചിത്രമാണ് ' കാപ്പാന്‍' 

സെപ്റ്റംബര്‍ 20ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

പരിക്കേറ്റ വ്യക്തി, കര്‍ഷകന്‍, അണ്ടര്‍കവര്‍ ഏജന്‍റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ നാല് ലുക്കുകളിലാണ് സൂര്യ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. വിവാഹശേഷം ആര്യയും സയേഷയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

സൂര്യയുടെ നായികയായി ചിത്രത്തിലെത്തുന്ന സയേഷ ഏതാനം ഗാന രംഗങ്ങളില്‍ മാത്രമാണ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. 

മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ മകനായി ആര്യയും പ്രത്യക്ഷപ്പെടുന്നു.

സൈനികന്‍റെ മഹത്വത്തെയും ത്യാഗത്തെയും കുറിച്ച് ട്രെയിലറില്‍ സംസാരിക്കുന്ന മോഹന്‍ലാലിന്‍റെ ശബ്ദമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണ൦. 

ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ സുഭാഷ്കാരനാണ് ബിഗ്‌ ബജറ്റ് ചിത്രമായ കാപ്പാന്‍ നിര്‍മ്മിക്കുന്നത്. 

സംവിധായകനായ കെവി ആനന്ദും പുതുകോട്ടൈ പ്രഭാകറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'കാപ്പാന്‍'. 

ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് നീക്കുകയായിരുന്നു.

Trending News