Song Promo: തമിഴ് സുന്ദരിയായി അപര്‍ണ, പിറന്നാള്‍ സ്പെഷ്യലുമായി സൂര്യ!!

തമിഴ് ചലച്ചിത്ര താരം സൂര്യയുടെ 45-ാം ജന്മദിനമാണിന്ന്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും പുതിയ ചിത്രത്തിലെ പ്രണയഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

Last Updated : Jul 23, 2020, 06:57 PM IST
  • ഏറെ പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ 'ഇരുധി സുട്രു' എന്ന തമിഴ് ചിത്രത്തിന്റെ സംവിധായികയാണ് സുധാ കൊങ്കര. എയര്‍ ഡെക്കന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്‍റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
Song Promo: തമിഴ് സുന്ദരിയായി അപര്‍ണ, പിറന്നാള്‍ സ്പെഷ്യലുമായി സൂര്യ!!

തമിഴ് ചലച്ചിത്ര താരം സൂര്യയുടെ 45-ാം ജന്മദിനമാണിന്ന്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും പുതിയ ചിത്രത്തിലെ പ്രണയഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

മലയാളികളുടെ പ്രിയ താര൦ അപര്‍ണ ബാലമുരളി(Aparna Balamurali)യാണ് സൂരരൈ പോട്ര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക. സൂര്യ(Suriya)യുടെ കരിയറിലെ മുപ്പത്തിയെട്ടാം സിനിമയാണ് ഇത്. 2D എന്റര്‍ടൈന്‍മെന്‍റ്സും സീഖ്യാ എന്റര്‍ടൈന്‍മെന്‍റ്സിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. 

Happy Birthday Surya; തമിഴകത്തിന്‍റെ 'സിംഗം' 45ന്‍റെ നിറവിൽ'

ഏറെ പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ 'ഇരുധി സുട്രു' എന്ന തമിഴ് ചിത്രത്തിന്റെ സംവിധായികയാണ് സുധാ കൊങ്കര. എയര്‍ ഡെക്കന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്‍റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. 

മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശാണ്. ബൊമ്മി റെഡ്ഢിയാണ് ഛായാഗ്രാഹകന്‍. രാജ ശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.

Trending News