എണ്‍പതുകളിലെ താരനിരകള്‍ ഒത്തുചേര്‍ന്നു

താരങ്ങളുടെ ഇപ്രാവശ്യത്തെ റീ യൂണിയന്‍റെ ഡ്രസ്സ്‌ കോഡ്‌ കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു.     

Last Updated : Nov 25, 2019, 01:45 PM IST
എണ്‍പതുകളിലെ താരനിരകള്‍ ഒത്തുചേര്‍ന്നു

ഹൈദരാബാദ്: എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ താരങ്ങള്‍ ചിരഞ്ജീവിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു. ഓര്‍മ്മകളുടെ പുതുക്കല്‍ ആണല്ലോ ഇത്തരം ഒത്തുചേരല്‍. 

സൗഹൃദ സംഗമത്തിന്‍റെ പത്താമത്തെ വര്‍ഷമായിരുന്നു ഇത്തവണ നടത്തിയത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വീട്ടില്‍ ഗംഭീരമായ ഒത്തുചേരലാണ് താരങ്ങള്‍ ഒരുക്കിയത്. 

താരങ്ങളുടെ ഇപ്രാവശ്യത്തെ റീ യൂണിയന്‍റെ ഡ്രസ്സ്‌ കോഡ്‌ കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു. കൂട്ടായ്മയ്ക്ക് ഇത്തവണത്തെ പേര് 'ക്ലാസ്സ്‌ ഓഫ് 80'സ് എന്നായിരുന്നു.ഓരോ വര്‍ഷവും അവരുടെ ഡ്രസ്സ് കോഡ് വ്യത്യസ്ത കളറുകളില്‍ ആയിരിക്കും. 

മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷണ, രമേശ്‌ അരവിന്ദ്, സുമന്‍, ഖുശ്ബു, മേനക, സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മയ്ക്ക് എത്തിച്ചേര്‍ന്നു. 

തിരക്കുകള്‍ കാരണം രജനികാന്ത്, കമലഹാസന്‍, തുടങ്ങിയ നേതാക്കള്‍ക്ക് എത്തിച്ചേരാന്‍ പറ്റിയിരുന്നില്ല. ഇത്തരമൊരു റീ യൂണിയന്‍ 2009ല്‍ സുഹാസിനിയും  ലിസിയും ചേര്‍ന്നാണ് ആരംഭിച്ചത്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

More Stories

Trending News