ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ

നിരവധി പേർ ചിത്രത്തിന്‍റെ ട്രൈലറിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചു. പ്രശസ്ത ഹോളീവുഡ് ചിത്രമായ 'ഫോറസ്റ്റ് ഗംപിന്‍റെ' ഔദ്യോഗിക ബോളീവുഡ് റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. 1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് ഓസ്കാർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടോം ഹാങ്കാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 30, 2022, 01:25 PM IST
  • നിരവധി പേർ ചിത്രത്തിന്‍റെ ട്രൈലറിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചു.
  • പ്രശസ്ത ഹോളീവുഡ് ചിത്രമായ 'ഫോറസ്റ്റ് ഗംപിന്‍റെ' ഔദ്യോഗിക ബോളീവുഡ് റീമേക്കാണ് ലാൽ സിംഗ് ഛദ്ദ.
  • അതുൽ കുൽകർണി തിരക്കഥ എഴുതിയ ചിത്രം അദ്വൈത് ചന്ദനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഫൈനലിലെ പ്രധാന ആകര്‍ഷങ്ങളിൽ ഒന്നായിരുന്നു അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ എന്ന സിനിമയുടെ ട്രൈലർ. ആദ്യ ഇന്നിംഗിസിലെ രണ്ടാമത്തെ സ്ട്രാറ്റജിക് ടൈം ഔട്ടിലെ ഇടവേളയിലാണ് ചിത്രത്തിന്‍റെ ട്രൈലർ പ്രദർശിപ്പിച്ചത്. 

ഐ.പി.എല്‍ വഴി ട്രൈലർ പുറത്ത് വിട്ടതിനാൽ ഒരേ സമയം ഒട്ടനവധി ജനങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്താൻ ട്രൈലറിന് സാധിച്ചു. അമീർ ഖാന്‍റെ 4 വർഷങ്ങൾക്ക് ശേഷം റിലീസിന് ഒരുങ്ങുന്ന ചിത്രമായതിനാൽ വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. 

Read Also:03:00 AM Music Video : പറഞ്ഞതിലും നേരത്തെ എത്തി 03:00 എഎം മ്യൂസിക് വീഡിയോ; പാടിയത് സലീം കുമാർ

നിരവധി പേർ ചിത്രത്തിന്‍റെ ട്രൈലറിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചു. പ്രശസ്ത ഹോളീവുഡ് ചിത്രമായ 'ഫോറസ്റ്റ് ഗംപിന്‍റെ' ഔദ്യോഗിക ബോളീവുഡ് റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. 1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് ഓസ്കാർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടോം ഹാങ്കാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 

മൂന്ന് മിനിറ്റോളം ദൈർഖ്യമുള്ള ട്രൈലർ അമീർഖാന്‍ അവതരിപ്പിച്ച ലാൽ സിംഗ് ഛദ്ദ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. പഞ്ചാബിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ലാൽ സിംഗ് ഛദ്ദയെ അമ്മ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കുന്നതും അവിടെ നിന്നുള്ള അയാളുടെ ജീവിത യാത്രയുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. 

Read Also: Actress Arya : ഇത് ആര്യ തന്നെയാണോ? വ്യത്യസ്ത ലുക്കിൽ ബിഗ് ബോസ് താരം ആര്യ

നായക കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ ഇന്ത്യയുടെ പല കാലഘട്ടങ്ങളും ആ സമയത്തെ സാമൂഹികാവസ്ഥയും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. ട്രൈലറിൽ കൊല്ലം ജില്ലയിലെ പ്രശസ്തമായ ജടായു പാറയും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ്ങിനായി അമീർ ഖാൻ കേരളത്തിൽ എത്തിയിരുന്നു. അമീർ ഖാനോടൊപ്പം കരീന കപൂർ, തെലുങ്ക് താരം നാഗ ചൈതന്യ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. 

ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിധി താരമായ് എത്തുമെന്ന തരത്തിൽ റൂമറുകൾ ഉണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതുൽ കുൽകർണി തിരക്കഥ എഴുതിയ ചിത്രം അദ്വൈത് ചന്ദനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമീർ ഖാൻ പ്രൊഡക്ഷൻസും വിയാകോം 18 ഉം ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാരാണ്ട് പിക്ചേഴ്സാണ് വിതരണം. ചിത്രം ഈ വർഷം ആഗസ്റ്റ് 11 ന് തീയറ്ററുകളിൽ എത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News