Aanandam Paramanandam Movie Review: കോമഡിയുടെ ആറാട്ട്, ആനന്ദിക്കാനും ചിന്തിക്കാനും ആനന്ദം പരമാനന്ദം

Aanandam Paramanandam Movie Review: നിരവധി കോമഡി സിറ്റുവേഷനുകൾ പ്രേക്ഷകർക്ക് ചിരിച്ച് മറിയാനുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്നത് വലിയ ഒരു പോസിറ്റീവ് ഫാക്ടറാണ്. പഴയ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഫ്രഷ്നസ് ചോർന്ന് പോകാതിരിക്കാനായി ഹസ്യരൂപേണ ചിത്രം സംസാരിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 11:47 PM IST
  • നിരവധി കോമഡി സിറ്റുവേഷനുകൾ പ്രേക്ഷകർക്ക് ചിരിച്ച് മറിയാനുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്നത് വലിയ ഒരു പോസിറ്റീവ് ഫാക്ടറാണ്.
Aanandam Paramanandam Movie Review: കോമഡിയുടെ ആറാട്ട്, ആനന്ദിക്കാനും ചിന്തിക്കാനും ആനന്ദം പരമാനന്ദം

Aanandam Paramanandam Movie Review:  ഷാഫിയുടെ സംവിധാനത്തിൽ ഷറഫുദീൻ നായകനായെത്തിയ 'ആനന്ദം പരമാനന്ദം' ട്രെയിലർ നൽകിയ പ്രതീക്ഷ തെറ്റിച്ചില്ല. കോമഡിയിലൂടെ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് കണക്ട് ആയി തന്നെ വേണം പറയാൻ. 

നിരവധി കോമഡി സിറ്റുവേഷനുകൾ പ്രേക്ഷകർക്ക് ചിരിച്ച് മറിയാനുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്നത് വലിയ ഒരു പോസിറ്റീവ് ഫാക്ടറാണ്. പഴയ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഫ്രഷ്നസ് ചോർന്ന് പോകാതിരിക്കാനായി ഹസ്യരൂപേണ ചിത്രം സംസാരിക്കുന്നുണ്ട്. പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്താൻ അതിനാൽ തന്നെ സാധിക്കുന്നുമുണ്ട്.

Also Read:  Viral: വരന്‍റെ വേഷത്തില്‍ കുതിരപ്പുറത്ത് കയറി 50 യുവാക്കള്‍ കളക്ടറേറ്റിലേയ്ക്ക്, ആവശ്യം ഇതാണ്...!!

പാലക്കാട് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പോകുന്നത്. പഴയ കാലത്തെ പാലക്കാടൻ ഗ്രാമവും സ്ഥലങ്ങളും സിനിമയിൽ ഭംഗിയായി കാണിക്കുന്നുണ്ട്. പ്രകടനമികവും എടുത്ത് സൂചിപ്പിക്കേണ്ടത്. അജു വർഗീസും ബൈജുവിന്റെയും കൗണ്ടർ തമാശകൾ സിനിമയിൽ ഏറ്റിട്ടുണ്ട്. തമാശ മാത്രമല്ലാതെ നല്ലൊരു സോഷ്യൽ മെസേജ് കൂടി ചിത്രം പറയാൻ ശ്രമിക്കുന്നുണ്ട്. ശറഫുദീന്‍റെയും ഇന്ദ്രൻസിന്‍റെയും പ്രകടനങ്ങൾ പ്രശംസ അർഹിക്കുന്നുണ്ട്. 

കുറച്ച് വർഷങ്ങൾക്ക് ശേഷം ഷാഫിയുടെ തിരിച്ചുവരവ് വെറുതെ ആയില്ല. ചിത്രത്തിൽ തമാശയോടൊപ്പം ചിന്തയും കൂടി നൽകുന്നതോടെ ക്ലൈമാക്സിൽ ഒരു ഫ്രഷ്നസ് നൽകാൻ സാധിച്ചിട്ടുണ്ട്. ഷാൻ റഹ്മാന്‍റെ  മ്യൂസിക്കും സിനിമയെ സഹായിച്ചിട്ടുണ്ട്. മദ്യപാനം പ്രമേയമാക്കിയാണ് ചിത്രം എത്തുന്നത്. 2 കണ്ട്രിസ് എന്ന ചിത്രം സംസാരിച്ച മദ്യപാനം എന്ന വിഷയം മറ്റൊരു തരത്തിലാണ് ഷാഫി ഇത്തവണ കൊണ്ട് വരുന്നത്. ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News