Kalabhavan Haneef Death: നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

അബീസ് കോർണർ, കോമഡിയും മിമിക്സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലാന തിലാന, തുടങ്ങിയ ഷോകളിലും ഹനീഫ് ഭാഗമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 04:24 PM IST
  • ചെപ്പു കിലുക്കണ ചങ്ങാതിയിലൂടെയാണ് തുടക്കം
  • സന്ദേശം മുതൽ അവസാനം എത്തിയ ഒരുത്തിയീൽ വരെ മികച്ച വേഷങ്ങൾ ചെയ്ത താരമാണ്
Kalabhavan Haneef Death: നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: സിനിമ മിമിക്രിതാരം കലാഭവൻ ഹനീഫ് (63) അന്തരിച്ചു.  ചെപ്പു കിലുക്കണ ചങ്ങാതിയിലൂടെയാണ് തുടക്കം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.  സന്ദേശം മുതൽ അവസാനം എത്തിയ ജലധാര പമ്പ് സെറ്റ് വരെ മികച്ച വേഷങ്ങൾ ചെയ്ത താരമാണ്. പറക്കും തളികയിലെ അടക്കമുള്ള വേഷങ്ങൾ വളരെ അധികം ശ്രദ്ധിക്കപ്പെട്ടതാണ്.

മിന്നുകെട്ട് , നാദസ്വരം, തുടങ്ങിയ സീരിയലുകളിലും അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അബീസ് കോർണർ, കോമഡിയും മിമിക്സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലാന തിലാന, തുടങ്ങിയ ഷോകളിലും ഹനീഫ് ഭാഗമായിരുന്നു. വാഹിദയാണ് ഭാര്യ. ഷാരൂഖ് ഹനീഫും സിത്താര ഹനീഫും രണ്ട് മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News