മലയാള സിനിമയിലെ രാഷ്ട്രീയ ആക്ഷേപ ചിത്രം ഏതെന്ന് ചോദിച്ചാൽ അതിന് സന്ദേശമെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രം ഇന്ന് കാലത്തിന് അതീതമായി രാഷ്ട്രീയ പ്രാധാന്യത്തോടെ തന്നെയാണ് ചിത്രം സജീവമാകുന്നത്. ആ ചിത്രം അഭിപ്രാളികളിൽ എത്തിയ അറിയിക്കുകയാണ് രചയിതാവും സന്ദേശത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ശ്രീനിവാസൻ.
അസുഖബാധിതനായി ഏറെ നാൾ ആശുപത്രിയിൽ ചിലവഴിക്കുകയും പിന്നീട് അമ്മ സംഘടനയുടെ മെഗാ ഷോയിലൂടെ മലയാള സിനിമയിൽ സജീവമാകുകയാണ് ശ്രീനിവാസൻ. സന്ദേശം സിനിമ തന്റെ രാഷ്ട്രീയം-കുടുംബ പശ്ചാത്തലത്തിൽ തന്നെ ഉണ്ടായ ചിത്രമാണ്. തന്റെ അച്ഛന്റെ കുടുംബ കമ്മ്യൂണിസ്റ്റും അമ്മയുടേത് കോൺഗ്രസുമായിരുന്നു. കോളേജ് കലഘട്ടത്തിൽ താൻ ഒരു കെ എസ് യുക്കാരനായിരുന്നുയെന്നും പിന്നീട് എബിവിപ്പിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നുയെന്ന് ശ്രീനിവാസൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകി അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : B 32 Muthal 44 Vare: 'ആരോ കനലാളും വഴിയിൽ പൂത്തുലഞ്ഞോൾ'; 'ബി 32 മുതൽ 44 വരെ' ചിത്രത്തിലെ ലിറിക്കൽ ഗാനം
"ഞാൻ കമ്മ്യൂണിസ്റ്റായത് എന്റെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റായതുകൊണ്ടാണ്. എന്നാൽ എന്റെ അമ്മയുടെ കുടംബം മുഴുവൻ കോൺഗ്രസ് അനുഭാവികളായിരുന്നു. അവരുടെ പ്രേരണയിൽ ഞാൻ കോളേജിൽ കെ എസ് യുവിൽ ചേർന്നു. എന്നാൽ എനിക്ക് രാഷ്ട്രീയപരമായ യാതൊരു അവബോധവുമില്ലായിരുന്നു. എന്താകാനും ഞാൻ തയ്യാറിയിരുന്നു" ശ്രീനിവാസൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകി അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം താൻ കെ എസ് യുക്കാരനായ തന്നെ തന്റെ ഒരു സുഹൃത്ത് ബ്രെയിൻവാഷ് ചെയ്ത് എബിവിപിയിൽ ചേർക്കുകയായിരുന്നു. എബിവിപിയിൽ ചേർന്ന് കമ്മ്യൂണിസ്റ്റുകാർക്കിടെയിൽ രാഖിയും കെട്ടി നടന്നത് ശ്രീനിവാസൻ തന്റെ അഭിമുഖത്തിൽ ഓർത്തെടുത്തു.
"എന്നെ എന്റെ സുഹൃത്ത് ബ്രെയിൽവാഷ് ചെയ്ത് എബിവിപിയിൽ ചേർക്കുകയായിരുന്നു. പിന്നീട് ഞാൻ ഒരു എബിവിപി പ്രവർത്തകനായി കോളേജിൽ പ്രവർത്തിച്ചു. എന്റെ ഗ്രാമത്തിൽ ഞാൻ ആദ്യമായി രാഖി ധരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ മകൻ രാഖിയും ധരിച്ച് നടക്കുന്നത് എല്ലാവരെയും ഒന്ന് ആശ്ചര്യപ്പെടുത്തി. ഒരിക്കൽ എന്റെ കൂട്ടുകാരൻ പറഞ്ഞു അവൻ അത് അഴിച്ച് കളയുമെന്ന്. അവൻ അത് ചെയ്താൽ അവനെ ഞാൻ കൊല്ലുമെന്ന് അപ്പൊ പറഞ്ഞു" ശ്രീനിവാസൻ പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ നിന്നാണ് തന്റെ സന്ദേശം സിനിമ ഒക്കെ ഒരുങ്ങുന്നത്. തന്റെ സഹോദരൻ തീവ്ര കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. താൻ എബിവിപിയിൽ ചേർന്നപ്പോൾ സിപിഎമ്മിനെ കുറ്റപ്പെടുത്തുമായിരുന്നു. ഇത് വീട്ടിൽ സ്ഥിരമായി വാക്കേറ്റത്തിന് മറ്റും വഴിവെച്ചു. സന്ദേശം സിനിമിയിൽ കണ്ടത് തന്റെ വീട്ടിൽ നടന്നതാണെന്ന് ശ്രീനിവാസൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...