T S Raju: 40 വർഷത്തേക്ക് മരിക്കാൻ ഉ​ദ്ദേശമില്ല; പ്രതികരണവുമായി നടൻ ടിഎസ് രാജു

TS Raju responds about his Death news: ആറുമണിമുതൽ മരണ വിവരം അന്വേഷിക്കാനായി ആളുകൾ വിളിച്ചു കൊണ്ടിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 01:30 PM IST
  • മരണ വിവരം അന്വേഷിക്കാനായി ആളുകൾ വിളിച്ചു കൊണ്ടിരിക്കുകയാണ്.
  • നിലവിൽ തനിക്ക് യാതൊരു വിധ ആരോ​ഗ്യ പ്രശ്നവുമില്ല. ഷു​ഗർ, പ്രഷർ അങ്ങനെ ഒന്നും ഇല്ല.
T S Raju: 40 വർഷത്തേക്ക് മരിക്കാൻ ഉ​ദ്ദേശമില്ല; പ്രതികരണവുമായി നടൻ ടിഎസ് രാജു

 ‍തന്റെ മരണവാർത്തയിൽ പ്രതികരണവുമായി നടൻ ടി എസ് രാജു. താൻ പൂർണ്ണ ആരോ​ഗ്യവാൻ ആണെന്നും ആരാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വിട്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

അദ്ദേഹത്തിന്റെ വാക്കുകൾ

ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെ. മരണ വിവരം അന്വേഷിക്കാനായി ആളുകൾ വിളിച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്ന് അറിയില്ല. നിലവിൽ തനിക്ക് യാതൊരു വിധ ആരോ​ഗ്യ പ്രശ്നവുമില്ല. ഷു​ഗർ, പ്രഷർ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഏതായാലും ഒരു നാൽപത് വർഷത്തേക്ക് മരിക്കാനും‌ ഉദ്ദേശിക്കുന്നില്ല. തന്റെ കൊച്ചു മകന്റെ കല്യാണവും കൂടിയിട്ടേ താൻ പോകൂ. എന്നും സമ്മതം ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുകയാണ് നാളെ, ഇറച്ചി സിനിമയുടെ ഷൂട്ടിങ്ങിലും ആയിരുന്നു ഞാൻ. എന്തിനു വേണ്ടിയാണു ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. ആളുകളോട് മറുപടി പറഞ്ഞു മടുത്തുവെന്നും അദ്ദേഹം പറയുന്നു.

ഇന്ന് രാവിലെയാണ് നടൻ മരിച്ചെന്ന തരത്തിൽ വാർത്തകൾ വന്നത്. ഒരു പ്രമുഖ നടനാണ് ആദ്യം ഫേസ് ബുക്കിലൂടെ വാർത്ത പ്രചരിപ്പിച്ചത്. അതിനു പുറകേ എല്ലാ മാധ്യമങ്ങളും മരിച്ചുവെന്ന തരത്തിൽ വാർത്ത നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News