Apoorva Bose: നടി അപൂർവ ബോസ് വിവാഹിതയായി; വരൻ ധിമാന്‍ തലപത്ര

മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അപൂർവ ബോസ്. അപൂർവ വിവാഹിതയായി. ധിമാന്‍ തലപത്രയാണ് വരന്‍. ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങൾ അപൂർവ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി’ എന്ന അടിക്കുറിപ്പോടെയാണ് അപൂർവ ചിത്രങ്ങൾ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 01:24 PM IST
  • വിവാഹ ചിത്രങ്ങൾ അപൂർവ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
  • ‘നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി’ എന്ന അടിക്കുറിപ്പോടെയാണ് അപൂർവ ചിത്രങ്ങൾ പങ്കുവെച്ചത്.
  • അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
Apoorva Bose: നടി അപൂർവ ബോസ് വിവാഹിതയായി; വരൻ ധിമാന്‍ തലപത്ര

മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അപൂർവ ബോസ്. അപൂർവ വിവാഹിതയായി. ധിമാന്‍ തലപത്രയാണ് വരന്‍. ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങൾ അപൂർവ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി’ എന്ന അടിക്കുറിപ്പോടെയാണ് അപൂർവ ചിത്രങ്ങൾ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

Add Zee News as a Preferred Source

2022 ജൂലൈയിലായിരുന്നു അപൂർവയുടെയും ധിമാന്റെയും വിവാഹനിശ്ചയം. നവംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹാഘോഷം നടത്താനാണ് പദ്ധതി.

മലർവാടിയിലൂടെയെത്തി പിന്നീട് പ്രണയം, ‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിരുന്നു. അപൂര്‍വയുടെ അടുത്ത സുഹൃത്ത് കൂടിയാണ് വരനായ ധിമന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ താമസിക്കുന്നത്. അവിടെ യൂണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് താരം. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അപൂർവ. ഇത് പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിക്ക് പ്രവേശിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News