Bhavana: എല്ലാം ശെരിയാവും എന്ന് സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, പ്രിയപെട്ടവരെ വിഷമിപ്പിക്കരുത്- അധിക്ഷേപത്തിന് ഭാവനയുടെ മറുപടി

ഇത് വലിയ തരത്തിൽ പ്രാചാരണത്തിലേക്ക് എത്തിയതോടെ ഭാവന തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 02:22 PM IST
  • ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേർ
  • അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത്
  • നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രം
Bhavana: എല്ലാം ശെരിയാവും എന്ന് സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, പ്രിയപെട്ടവരെ വിഷമിപ്പിക്കരുത്- അധിക്ഷേപത്തിന് ഭാവനയുടെ മറുപടി

തൻറെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വന്ന കമൻറുകൾക്ക് മറുപടിയുമായി ഭാവന. ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഭാവനയുടെ ഡ്രസ്സ് സംബന്ധിച്ചാണ് വലിയ വിവാദം ഉയർന്നത്. ഭാവനയുടെ ടോപ്പിനടയിൽ വസ്ത്രമില്ലെന്നും കൈ ഉയർത്തുമ്പോൾ ശരീരം കാണുന്നു എന്ന് പോലും  കമൻറുകൾ വന്നിരുന്നു.

ഇത് വലിയ തരത്തിൽ പ്രാചാരണത്തിലേക്ക് എത്തിയതോടെ ഭാവന തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. താൻ എന്ത് പറഞ്ഞാലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ടെന്നും അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ടെന്നും ഭാവന തൻറെ പോസ്റ്റിൽ പറയുന്നു.

 

ALSO READ: Suriya 42 Movie : പത്ത് ഭാഷകളിൽ 3 ഡി ചിത്രവുമായി സൂര്യ; സൂര്യ 42 മോഷൻ പോസ്റ്ററെത്തി

വിവാദവുമായി ബന്ധപ്പെട്ട വാർത്തയുടെ സ്ക്രീൻഷോട്ട് പങ്ക് വെച്ചായിരുന്നു താരത്തിൻറെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ഭാവനക്ക് ഗോൾഡൻ വിസ യുഎഇ നൽകിയത്.

 

 

ഭാവനയുടെ പോസ്റ്റിൻറെ പൂർണരൂപം

എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News