അഭിനയ അരങ്ങേറ്റത്തിനൊരുങ്ങി അന്തരിച്ച പ്രമുഖ ചലച്ചിത്ര-ഹാസ്യ താരം കല്‍പനയുടെ മകള്‍ ശ്രീമയി. കിസ്സ എന്ന ചിത്രത്തിലൂടെയാണ് ശ്രീസംഗ്യ എന്ന ശ്രീമയി മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവടു വയ്ക്കുന്നത്.
നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിറാക്കിള്‍ മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ അബ്ദുല്‍ ജലീല്‍ ലിംപസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു രവി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സീനു സിദ്ധാര്‍ത്ഥാണ്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു. തലശേരി, മെെസൂർ എന്നിവിടങ്ങളിലായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പത്തിന് ആരംഭിക്കും.
നേരത്തെയും ശ്രീമയി നായികയാവുന്ന സിനിമകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ശരിയായി വന്നിരുന്നില്ല. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.