Keerthy Suresh | കീർത്തി സുരേഷ് തൻറെ പ്രതിഫലം ഉയർത്തിയോ? വമ്പൻ റെക്കോർഡെന്ന് റിപ്പോർട്ട്

നിലവിലെ കണക്കുകൾ പ്രകാരം കീർത്തിയുടെ ആസ്തി 22 കോടി രൂപയാണ്. എന്നാൽ കീർത്തി ഇത് സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 07:21 PM IST
  • വാശി എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്
  • കീർത്തി ഉടൻ വിവാഹിതയാകുമെന്നും ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്
  • നിലവിലെ കണക്കുകൾ പ്രകാരം കീർത്തിയുടെ ആസ്തി 22 കോടി രൂപയാണ്
Keerthy Suresh | കീർത്തി സുരേഷ് തൻറെ പ്രതിഫലം ഉയർത്തിയോ? വമ്പൻ റെക്കോർഡെന്ന് റിപ്പോർട്ട്

നടി കീർത്തി സുരേഷ് സിനിമയിൽ തൻറെ പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ടുകൾ. താരത്തിൻറെയായി ഇനി വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലാണ് കീർത്തി ഉയർന്ന പ്രതിഫലം വാങ്ങുന്നതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

നാനി നായകനാകുന്ന ദസറയാണ് താരത്തിൻറേതായി ഇനി വരാനിരിക്കുന്ന ചിത്രം. ഇതിന് രണ്ടിനും 3 കോടി രൂപയാണ് താരം വാങ്ങുന്നതെന്ന് സൂചന. നിലവിലെ കണക്കുകൾ പ്രകാരം കീർത്തിയുടെ ആസ്തി 22 കോടി രൂപയാണ്. എന്നാൽ കീർത്തി ഇത് സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല.

വാശി എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. നവാഗതനായ വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിർവഹിച്ച ഇത് ജൂൺ 17 ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.അതിനിടയിൽ കീർത്തി ഉടൻ വിവാഹിതയാകുമെന്നും ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതും താരം സ്ഥിരീകരിച്ചിട്ടില്ല.

കീർത്തിയുടെ ആദ്യ പ്രതിഫലം

ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ പറ്റി കീർത്തി പറഞ്ഞിരുന്നു. താരം ഫാഷൻ ഡിസൈനിംഗ് പഠിക്കുമ്പോൾ ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തിരുന്നു ഇതിന് പ്രതിഫലമായി അന്ന് ലഭിച്ചത് 500 രൂപയായിരുന്നെന്നും താരം പറഞ്ഞിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News