Actress Meena Marriage : മീനയുടെ രണ്ടാം വിവാഹം; വാർത്തകളോട് പ്രതികരിച്ച് ഉറ്റ സുഹൃത്ത്

Actress Meena Marriage News Truth :  മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പോലും താൻ അറിഞ്ഞിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ ശ്രദ്ധിക്കാറില്ലെന്നും രേണുക പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 24, 2022, 02:19 PM IST
  • തനിക്ക് എല്ലാ കാര്യങ്ങളിലും അഡ്വൈസ് നൽകുന്ന ആളാണ് മീനയെന്ന് രേണുക പറഞ്ഞു.
  • തന്നോട് സഹോദരിയെ പോലെയാണ് പെരുമാറുന്നതെന്നും രേണുക പറഞ്ഞു.
  • മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പോലും താൻ അറിഞ്ഞിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ ശ്രദ്ധിക്കാറില്ലെന്നും രേണുക പറഞ്ഞു.
Actress Meena Marriage : മീനയുടെ രണ്ടാം വിവാഹം; വാർത്തകളോട് പ്രതികരിച്ച് ഉറ്റ സുഹൃത്ത്

മലയാളികളുടെ പ്രിയ താരം മീന വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ രേണുക. തനിക്ക് എല്ലാ കാര്യങ്ങളിലും അഡ്വൈസ് നൽകുന്ന ആളാണ് മീനയെന്ന് രേണുക പറഞ്ഞു. തന്നോട് സഹോദരിയെ പോലെയാണ് പെരുമാറുന്നതെന്നും രേണുക പറഞ്ഞു. മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പോലും താൻ അറിഞ്ഞിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ ശ്രദ്ധിക്കാറില്ലെന്നും രേണുക പറഞ്ഞു. തമിഴ് ഓൺലൈൻ ചാനലായ ലിറ്റിൽ‌ ടോക്ക്സിനോട് സംസാരിക്കുകയായിരുന്നു രേണുക പ്രവീൺ.

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രം തെറിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നൈനിക വിദ്യാസാഗറാണ് മീനയുടെ മകൾ. മീന വിവാഹത്തിന് സമ്മതം അറിയിച്ചുവെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.  

ALSO READ: Actress Meena : നടി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു? ആരാണ് വരനെന്ന് അറിയാമോ?

സംഭവത്തിൽ നടി മീൻ പ്രതികരിച്ചിരുന്നു. ഭർത്താവിന്റെ വിയോഗ വേദനയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നും താരം എല്ലാവരോടും അഭ്യർഥിക്കുന്നതായി മീന പറഞ്ഞതായി ആണ് ഇന്ത്യ ഗ്ലിറ്റസ് റിപ്പോർട്ട് ചെയ്തത്. എല്ലാത്തരം ഗോസിപ്പുകളെയും മീന ശക്തമായി അപലപിച്ചു. 

മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ ഈ വർഷം ജൂണിലാണ് അന്തരിച്ചത്. ശ്വാസകോശ രോ​ഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അന്തരിച്ചത്. കോവിഡാനന്തര ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി വിദ്യാസാ​ഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് ആരോ​ഗ്യസ്ഥിതി വഷളാക്കി.

ഭർത്താവ് മരിച്ച ദുഃഖത്തിൽ നിന്ന്കരകയറുന്ന താരംഇപ്പോൾ സിനിമ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്. ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ്  താരം എത്തുന്നത്. തമിഴിൽ ഒരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രത്തിൻറെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോൾ. പൃഥിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രോ ഡാഡിയാണ് മീനയുടേതായി അവസാനം റിലീസ്  ചെയ്ത മലയാളം ചിത്രം.

ഡയറക്ട ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം എത്തിയതും. നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമായിരുന്നു ബ്രോ ഡാഡി. അപ്പന്റെയും മകന്റെയും പ്രശ്നങ്ങളിലേക്ക് മറ്റ് കഥാപത്രങ്ങൾ കൂടി ചേരുമ്പോൾ സന്ദർഭോചിതമായി ഉണ്ടാകുന്ന നർമ്മത്തിൽ സിനിമയെ അവതരിക്കാൻ അണിയറ പ്രവർത്തകർ ഈ ചിത്രത്തിൽ ശ്രമിച്ചത്, എന്നാൽ സന്ദർഭോചിതമായി ചിരി സൃഷ്ടിക്കുമെന്ന് കരുതി അനാവശ്യമായ കഥാപത്രത്തെ കഥക്കുള്ളിൽ സൃഷ്ടിച്ച് സിനിമയെ വലിച്ച് നീട്ടാൻ ശ്രമിച്ചത് ചിത്രത്തിൻറെ ഒരു പോരായ്മ ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News