Navya Nair: 'സിനിമയിലേക്ക് റീ എൻട്രി ചെയ്തപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല, തീരുമാനം എടുക്കുന്നത് ഞാൻ തന്നെ' - നവ്യാ നായർ

സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോഴുള്ള ഭർത്താവിന്റെ പ്രതികരണത്തെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.    

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 03:28 PM IST
  • സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴുള്ള ഭർത്താവ് സന്തോഷ് മേനോന്റെ പ്രതികരണത്തെ കുറിച്ച് നവ്യ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.
  • സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് നവ്യ പറഞ്ഞത്.
Navya Nair: 'സിനിമയിലേക്ക് റീ എൻട്രി ചെയ്തപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല, തീരുമാനം എടുക്കുന്നത് ഞാൻ തന്നെ' - നവ്യാ നായർ

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നവ്യ നായർ. നന്ദനം ആണ് നവ്യയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാക്കിയത്. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നവ്യ. അടുത്തിടെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.

സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴുള്ള ഭർത്താവ് സന്തോഷ് മേനോന്റെ പ്രതികരണത്തെ കുറിച്ച് നവ്യ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് നവ്യ പറഞ്ഞത്. 

Also Read: Sathyan Anthikad: "മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും" - ശ്രീനിവാസനെ കുറിച്ച് സത്യൻ അന്തിക്കാട്

''അദ്ദേഹത്തിന് സിനിമയെ കുറിച്ച് മോശം അഭിപ്രായമൊന്നുമില്ല. ഒരുത്തിയുടെ കഥ കുറച്ച് അദ്ദേഹം കേട്ടിരുന്നു. എന്നാൽ മുഴുവാനായിട്ടൊന്നും കേൾക്കാൻ നിൽക്കാറില്ല. നല്ലതാണെങ്കിൽ നോക്കാനാണ് അന്ന് എന്നോട് അദ്ദേഹം പറഞ്ഞത്. സന്തോഷേട്ടന് സിനിമ ഫീൽഡിനെ കുറിച്ച് വലിയ അറിവൊന്നുമില്ല. കഥ കേട്ട് തീരുമാനം എടുക്കന്നത് ഞാൻ തന്നെയാണ്. ഒരുത്തീ ചെയ്തതും അങ്ങനെയാണ്.'' 

മകൻ സായിയെ കുറിച്ച് നവ്യ പറഞ്ഞത് ഇങ്ങനെ - 'എന്റെ സിനിമയുടെ ടിക്കറ്റ് മകൻ കൂട്ടുകാർക്കും അവരുടെ വീട്ടുകാർക്കും എടുത്ത് കൊടുക്കാറുണ്ട്.'

നവ്യയും ഭർത്താവ് സന്തോഷും വേർപിരിഞ്ഞോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലടക്കം നടക്കുന്നതിനിടെയാണ് മകന്റെ പിറന്നാൾ ആഘോഷത്തിൽ സന്തോഷും പങ്കെടുത്ത ചിത്രങ്ങൾ നവ്യ പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News