മുംബൈ : ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ നടി ശ്വേത മേനോൻ. ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തിൽ യാത്ര ചെയ്യാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ അങ്ങനെ ഒരു ഫ്ലൈറ്റ് ഇല്ലയെന്ന് വിമാനക്കമ്പനി അധികൃതർ. മറ്റ് യാത്രസൗകര്യം ചോദിച്ചപ്പോൾ വിമാനക്കമ്പനി ജീവനക്കാർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് നടി ഇൻസ്റ്റഗ്രാം ലൈവിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത നടിക്ക് രാത്രിയിൽ ഫ്ലൈറ്റിന്റെ സമയം 1.30തായി പുനഃക്രമീകരിച്ചു എന്ന മെസേജ് ലഭിച്ചു. ഇതെ തുടർന്ന് വിമാനത്താവളത്തിൽ എത്തിയപ്പോൾ ആ വിമാനം ഒമ്പത് മണിക്ക് ടേക്ക് ഓഫ് ചെയ്തുയെന്ന് ഇൻഡിഗോയുടെ ജീവനക്കാർ അറിയിച്ചതായി നടി തന്റെ ലൈവ് വീഡിയോയിൽ പറഞ്ഞു.
"12 മണിക്ക് ബുക്ക് ചെയ്ത ഇൻഡിഗോയുടെ ഫ്ലൈറ്റിന്റെ സമയം 1.30ന് മാറ്റിയതായി രാത്രിയിൽ മെസേജ് അയിച്ചു. അത് പ്രകാരം മുംബൈ എയർപ്പോർട്ടിൽ എത്തിയപ്പോൾ അങ്ങനെ ഒരു ഫ്ലൈറ്റെ ഇല്ലേ. അത് ചോദ്യ ചെയ്തപ്പോൾ ജീവനക്കാർ അംഗീകരിക്കുന്നില്ല. ഇത് ആദ്യമായിട്ടാണ് ഇൻഡിഗോയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എനിക്ക് നാല് മണിക്ക് ഡോക്ടറുമായി അപ്പോയിൻമെന്റുള്ളതാണ്. മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാനുള്ളവരും ഈ കൂട്ടത്തിലുണ്ട്" ശ്വേത മേനോൻ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു.
തനിക്ക് തന്റെ ശരീരത്തിന്റെ പുറംഭാഗത്ത് ഒരു ശസ്ത്രക്രിയയുണ്ടെന്നും അതിനായി നാല് മണിക്ക് ഡോക്ടറെ അടിയന്തരമായി കാണാനുള്ളതാണ്. എന്നാൽ താൻ 12 മണിക്ക് ബുക്ക് ചെയ്ത വിമാനം ഒമ്പത് മണിക്ക് പോയി എന്ന് വിമാനക്കമ്പനി ജീവനക്കാർ പറഞ്ഞതായി ശ്വേത മേനോൻ ലൈവിൽ പറഞ്ഞു. വിമാനക്കമ്പനിക്കെതിരെ ഡിജിസിഎക്ക് എല്ലാവരും പരാതി നൽകണമെന്നും നടി ലൈവിൽ ആവശ്യപ്പെടുന്നുമുണ്ട്.
അതേസമയം മറ്റൊരു ഫ്ലൈറ്റ് സജ്ജമാക്കി തരാമെന്നും വിമാന അധികൃതർ നടിയോട് അറിയിച്ചു. എന്നാൽ അത് രാത്രി 7.30ന് നടിയുടെ ലക്ഷ്യസ്ഥാനത്തെത്തു. അല്ലാത്തപക്ഷം വിമാനം ബുക്ക് ചെയ്ത പണം മുഴുവനായി തിരികെ നൽകാമെന്ന് ജീവനക്കാർ അറിയിച്ചു. ഓൺലൈൻ വഴി പണം അടച്ചതിനാൽ അതിലൂടെ തന്നെ പണം തിരികെ നൽകാൻ സാധിക്കുള്ളുയെന്നും ജീവനക്കാർ വ്യക്തമാക്കി.
എന്നാൽ തനിക്ക് പണം കൈയ്യിൽ തന്നെ വേണം. കൂടാതെ അധികം തുക നഷ്ടപരിഹാരമായി നൽകണം. ഇനി പുതിയ ഒരു ടിക്കറ്റ് എടുക്കാൻ പോയാൽ ഇതിലും വലിയ തുകയാകുമെന്നും അതിനുള്ള നഷ്ടപരിഹാരമാണ് നൽകേണ്ടതെന്നും നടി ജീവനക്കാരോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...