Adipurush: ഒടുവിൽ കുറ്റസമ്മതം നടത്തി ആദിപുരുഷ്, റീലീസ് മാറ്റി

ഈ ചിത്രത്തിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ പോസ്റ്റിൽ പരാമർശിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 06:30 PM IST
  • ചിത്രത്തിന്‍റെ വി.എഫ്.എക്സ് രംഗങ്ങളുടെ പോരായ്മ തുറന്ന് സമ്മതിച്ചിരിക്കുകയാണ്
  • വിമർശനങ്ങൾക്കും ഭീഷണികൾക്കും ഓം റാവത്ത് വഴങ്ങിയെന്നും റിപ്പോർട്ട്
  • വിമർശകരുടെ വാ അടപ്പിക്കുന്ന ഒരു കിടിലൻ ട്രൈലർ എത്തുമെന്ന് കരുതാം
Adipurush: ഒടുവിൽ കുറ്റസമ്മതം നടത്തി ആദിപുരുഷ്, റീലീസ് മാറ്റി

അങ്ങനെ നിരന്തരമുള്ള വിമർശനങ്ങൾക്കൊടുവിൽ ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങളിലുണ്ടായ പോരായ്മ തുറന്ന് സമ്മതിച്ചു. ചിത്രത്തിന്‍റെ സംവിധായകൻ ഓം റാവത്താണ് അവസാനം ഈ കുറ്റസമ്മതം നടത്തിയത്. പ്രേക്ഷകർക്ക് പൂർണമായ ഒരു വിഷ്വൽ എക്സ്പീരിയൻസ് നൽകുന്നതിന് ഞങ്ങൾക്ക് കുറച്ച് കൂടി സമയം വേണമെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ റിലീസ് മാറ്റി വയ്ക്കുന്നതായുമാണ് അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിലൂടെ അറിയിച്ചത്.

ജൂൺ 16 ആണ് ആദിപുരുഷിന്‍റെ ഏറ്റവും പുതിയ റിലീസ് ഡേറ്റ്. ഭഗവാൻ ശ്രീരാമനോടും ഭാരതത്തിന്‍റെ സംസ്കാരത്തോടും ചരിത്രത്തോടുമുള്ള ആരാധനയുടെ പ്രതീകമാണ് ആദിപുരുഷ് എന്നും ഓം റാവത്തിന്‍റെ പോസ്റ്റിൽ പറയുന്നുണ്ട്. അതുകൊണ്ട് ഈ ചിത്രത്തിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ പോസ്റ്റിൽ പരാമർശിക്കുന്നു.

ഒക്ടോബർ രണ്ടിനാണ് ആദിപുരുഷ് ടീസർ പുറത്തിറങ്ങിയത്. ടീസറിലെ വി.എഫ്.എക്സ് രംഗങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നാരോപിച്ച് നിരവധി വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർന്ന് വന്നത്. പലരും രാമായണത്തെയും ഇന്ത്യൻ സംസ്കാരത്തെയും ഈ ടീസറിലൂടെ അപമാനിക്കുകയാണെന്നാണ്  ആരോപിച്ചത്. ടീസറിലെ രാവണന്‍റെയും ഹനുമാന്‍റെയും വേഷവും വലിയ വിമർശനങ്ങൾ നേരിട്ടു.

ടീസറിലെ പല കണ്ടന്‍റുകളും ഇന്ത്യൻ സംസ്കാരത്തോട് യോജിച്ചതല്ലെന്നും പലരും പരാതി ഉന്നയിച്ചു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയായ നരോത്തം മിശ്ര ഉൾപ്പെടെയുള്ള പല പ്രമുഖരും ടീസറിലെ രംഗങ്ങൾ മാറ്റാൻ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ആദിപുരുഷിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികളുമായി രംഗത്തെത്തി.

ഇത്രയും വിമർശനങ്ങൾ ഉയർന്ന് വന്നിട്ടും ചിത്രത്തിന്‍റെ സംവിധായകനായ ഓം റാവത്ത് പറഞ്ഞിരുന്നത് ചിത്രത്തിന്‍റെ ടീസർ ഫോണിൽ കണ്ടതുകൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്നാണ്. ആദിപുരുഷ് ടീസർ ബിഗ് സ്ക്രീനിൽ കാണുന്നവർക്ക് അത് ഇഷ്ടമാകുമെന്നും ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങൾക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാൽ ഇപ്പോൾ അദ്ദേഹം തന്‍റെ തന്നെ പഴയ നിലപാട് മാറ്റി ചിത്രത്തിന്‍റെ വി.എഫ്.എക്സ് രംഗങ്ങളുടെ പോരായ്മ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. തുടർച്ചയായി ഉണ്ടായ വിമർശനങ്ങൾക്കും ഭീഷണികൾക്കും ഓം റാവത്ത് വഴങ്ങി എന്ന് വേണം ഇതിലൂടെ കരുതാൻ.  ആദിപുരുഷിന്‍റെ റിലീസ് മാറ്റി വച്ചത് ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ഷാരൂഖ് ചിത്രം പഠാൻ, വിജയ് ചിത്രം വാരിസ് എന്നിവയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. എന്തായാലും വിമർശകരുടെ വാ അടപ്പിക്കുന്ന ഒരു കിടിലൻ ട്രൈലറുമായി ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ വീണ്ടും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News