ഫിറ്റ്‌നെസില്‍ തിളങ്ങി ആകാശും ശ്ലോകയും!!

 വിവാഹ ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ആകാശും ശ്ലോകയും. 

Updated: Apr 14, 2019, 05:21 PM IST
ഫിറ്റ്‌നെസില്‍ തിളങ്ങി ആകാശും ശ്ലോകയും!!

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ൦ ഏറെ ആര്‍ഭാടങ്ങളോടെ നടന്ന ചുരുക്കം ചില ഇന്ത്യന്‍ വിവാഹങ്ങളില്‍ ഒന്നായിരുന്നു. 

ധീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ച് പഠിച്ച ശ്ലോക മേത്തയുമായുള്ള ആകാശിന്‍റെ വിവാഹത്തില്‍ രാഷ്ട്രീയ വ്യവസായ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹ ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ആകാശും ശ്ലോകയും. 

ഇരുവരുടെയും ജിം ട്രെയ്നറായ കുണാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. 

കുണാല്‍ തന്നെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മാര്‍ച്ച് 9ന് മുംബൈ ബാന്ദ്ര കുര്‍ല കോംപ്ലെക്സിലെ ജിയോ വേള്‍ഡ് സെന്‍ററിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മകളാണ്  ശ്ലോക മേത്ത.