Gopi Sundar: അമൃതയും ഗോപി സുന്ദറും വേര്‍പിരിയുന്നു? സൂചനകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

Amritha Gopi Sundar breakup: ഒരുമിച്ച് ജീവിക്കുകയാണെന്ന് അറിയിച്ച് പങ്കുവെച്ച പോസ്റ്റ് ഇരുവരും പിൻവലിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 04:44 PM IST
  • 2022 മെയ് മാസം 26ന് ആയിരുന്നു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്.
  • പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. ‌
  • സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പറഞ്ഞ് പല തവണ ഇരുവരും വിമർശിക്കപ്പെട്ടിട്ടുണ്ട്.
Gopi Sundar: അമൃതയും ഗോപി സുന്ദറും വേര്‍പിരിയുന്നു? സൂചനകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

ഗായിക അമൃത സുരേഷും ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമായിരുന്നു ഒരു കാലത്ത് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയം. ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ പിന്നാലെ ഇരുവരെയും പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രം​ഗത്തെത്തിയത്. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. ‌വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയാണ് ഇരുവരും മുന്നോട്ട് പോകുന്നത്. 

ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ അമൃതയും ഗോപിയും പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇരുവരും ഒന്നായതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളും സ്റ്റേജ് പ്രോ​ഗ്രാമുകളുമെല്ലാമായി ജീവിതം അടിച്ചുപൊളിക്കുകയായിരുന്നു അമൃതയും ​ഗോപിയും. സ്വകാര്യ നിമിഷങ്ങൾ പോലും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിയുകയാണെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ALSO READ: പ്രൊമോഷന് വരാത്ത നടന്മാരിൽ ഈ രണ്ടുപേർ...; തുറന്നുപറഞ്ഞ് നിർമ്മാതാവ് മുരളി

ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച് ഒരു വർഷം പിന്നിട്ടതോടെ അമൃതയും ​ഗോപിയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ്. പ്രണയം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റും ഇപ്പോൾ കാണാനില്ല. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് അഭ്യൂഹ​ങ്ങൾ ശക്തമാകാനുള്ള പ്രധാന കാരണം. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. 

2022 മെയ് മാസം 26ന് ആയിരുന്നു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരം ഗോപി സുന്ദറും അമൃതയും പരസ്യമായി പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചത്.  

സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പറഞ്ഞ് പല തവണ ഇരുവരും വിമർശിക്കപ്പെട്ടിട്ടുണ്ട്. നടൻ ബാലയാണ് അമൃത സുരേഷിന്റെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്. ആദ്യ ഭാര്യയിൽ ഗോപി സുന്ദറിന് രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ്  അദ്ദേഹം ​ഗായികയായ അഭയ ഹിർണമയിയുമായി അ‌‌‌ടുത്തതും ലിവിംഗ് ടുഗെതർ റിലേഷൻ ആരംഭിച്ചതും. ഈ ബന്ധം തുടങ്ങിയപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം ​ഗോപി സുന്ദർ വേർപെടുത്തിയിരുന്നില്ല. 2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. 

ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരിൽ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, സമൂഹ മാധ്യമ പേജുകളിൽ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ ഇതുവരെ നീക്കം ചെയ്തി‌ട്ടില്ല. ഒമ്പത് വർഷത്തോളമായി അഭയ ഹിരണ്മയിയുമായി ലിവിം​ഗ് ‌ടു​ഗെതർ റിലേഷനിലായിരുന്നു ​ഗോപി സുന്ദർ. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് എത്തിയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2021 ഓഗസ്റ്റിലാണ് അഭയയുമായിട്ടുള്ള ചിത്രം ​ഗോപി സുന്ദർ ഫേസ്ബുക്കിൽ അവസാനമായി പങ്കുവെച്ചത്.

അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലായത്. ഈ ബന്ധവും തകർച്ചയുടെ വക്കിലാണെന്ന സൂചനകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഐഡിയ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. 2010ൽ നടൻ ബാല അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹമോചനം നേടി. തു‌ടർന്ന് 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം കഴിച്ചത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്താണ് ബാലയുടെ ഭാര്യ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News