Nadikalil Sundari Yamuna: പ്രൊമോഷന് വരാത്ത നടന്മാരിൽ ഈ രണ്ടുപേർ...; തുറന്നുപറഞ്ഞ് നിർമ്മാതാവ് മുരളി

Producer Murali: പദ്മിനി എന്ന ചിത്രത്തിലെ നായകൻ 2.5 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രൊമോഷൻ പരിപാടികളുമായി സഹകരിക്കുന്നില്ലെന്നായിരുന്നു നിർമാതാവിൻറെ ആരോപണം.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 02:23 PM IST
  • "നദികളിൽ സുന്ദരി യമുന" എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്
  • അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനേക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചുവെന്ന് നിർമ്മാതാവ് പറയുന്നു
Nadikalil Sundari Yamuna: പ്രൊമോഷന് വരാത്ത നടന്മാരിൽ ഈ രണ്ടുപേർ...; തുറന്നുപറഞ്ഞ് നിർമ്മാതാവ് മുരളി

നടന്മാർ വലിയ പ്രതിഫലം വാങ്ങിയിട്ടും ചിത്രത്തിന്റെ പ്രൊമോഷന് വരാത്തതിനെ സംബന്ധിച്ച് മലയാള സിനിമാ മേഖലയിൽ ചർച്ചകൾ സജീവമാണ്. പദ്മിനി എന്ന ചിത്രത്തിന്റെ നിർമാതാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചകളിലേക്ക് നയിച്ചത്. പദ്മിനി എന്ന ചിത്രത്തിലെ നായകൻ 2.5 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രൊമോഷൻ പരിപാടികളുമായി സഹകരിക്കുന്നില്ലെന്നായിരുന്നു ആരോപണം.

എന്നാൽ, ഇതേ നടൻ നിർമാതാവോ സഹനിർമാതാവോ ആകുന്ന ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ ഇയാൾ പങ്കെടുക്കാറുണ്ടെന്നും മറ്റ് നിർമാതാക്കളുടെ ചിത്രങ്ങൾക്ക് പ്രൊമോഷൻ നൽകാൻ ഇയാൾ തയ്യാറാകുന്നില്ലെന്നുമായിരുന്നു പദ്മിനിയുടെ നിർമാതാവ് സുവിൻ കെ വർക്കി ആരോപിച്ചത്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്ഥരായ താരങ്ങളും മലയാള സിനിമാ മേഖലയിൽ ഉണ്ടെന്നാണ് നിർമ്മാതാവ് മുരളി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ALSO READ: Padmini Movie: 2.5 കോടി പ്രതിഫലം, പ്രമോഷന് വരില്ല, യൂറോപ്പിൽ ആഘോഷം; കുഞ്ചാക്കോ ബോബനെതിരെ നിർമ്മാതാവ്

നിർമ്മാതാവ് മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ്

സിനിമ പ്രമോഷന്  നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.

ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമ്മിച്ച്  റീലീസിങ്ങിന് തയ്യാറായ "നദികളിൽ സുന്ദരി യമുന" എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെ തായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി.

സംവിധായകർ, ക്യാമറമാൻ തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട് ചർച്ച ചെയ്യുമായിരുന്ന, അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിർദ്ദേശങ്ങൾ നൽക്കി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി.

എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനേക്കാൾ  ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു.

ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ " ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ" എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു.  ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News