Animal Movie OTT: ആനിമൽ നെറ്റ്ഫ്ലിക്സിലെത്തി; മാറ്റിയ 8 മിനിട്ട് പുതിയ പതിപ്പിലുണ്ടോ?

സ്ട്രീമിങ്ങിന് എത്തുന്നത് ചിത്രത്തിൻറെ പ്രത്യേക പതിപ്പാണ്. 3 മണിക്കൂർ 21 മിനിറ്റായിരുന്നു തിയറ്റർ പതിപ്പെങ്കിൽ ഒടിടി പതപ്പിന്റെ ദൈർഘ്യം 3 മണിക്കൂർ 29 മിനിറ്റായിരിക്കും

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 12:02 PM IST
  • സ്ട്രീമിങ്ങിന് എത്തുന്നത് ചിത്രത്തിൻറെ പ്രത്യേക പതിപ്പാണ്
  • 3 മണിക്കൂർ 21 മിനിറ്റായിരുന്നു തിയേറ്റർ പതിപ്പെങ്കിൽ. ഒടിടി പതപ്പിന്റെ ദൈർഘ്യം 3 മണിക്കൂർ 29 മിനിറ്റാണ്
  • സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആനിമൽ
Animal Movie OTT: ആനിമൽ നെറ്റ്ഫ്ലിക്സിലെത്തി; മാറ്റിയ 8 മിനിട്ട് പുതിയ പതിപ്പിലുണ്ടോ?

രൺബീർ കപൂർ ചിത്രം ആനിമൽ ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം അർധരാത്രിയോടെ സ്ട്രീമിങ്ങ് ആരംഭിച്ചത്. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ചിത്രം ഒടിടിയിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇതിനിടയിൽ സിനിമയുടെ ലാഭ വിഹിതം സംബന്ധിച്ചുള്ള തർക്ക് കോടതിയിൽ എത്തിയിരുന്നതിനാൽ ചിത്രത്തിൻറെ ഒടിടി റിലീസിനെ ഇത് ബാധിക്കുമോ എന്നതിൽ സംശയമുണ്ടായിരുന്നു.

അതേസമയം സ്ട്രീമിങ്ങിന് എത്തുന്നത് ചിത്രത്തിൻറെ പ്രത്യേക പതിപ്പാണ്. 3 മണിക്കൂർ 21 മിനിറ്റായിരുന്നു തിയറ്റർ പതിപ്പെങ്കിൽ ഒടിടി പതപ്പിന്റെ ദൈർഘ്യം 3 മണിക്കൂർ 29 മിനിറ്റായിരിക്കും. എന്നാൽ ഒടിടി പതിപ്പിൽ അധികമായ ചേർത്ത 8 മിനിട്ട് ഇല്ലെന്നാണ് റിപ്പോർട്ട്. ടി-സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആനിമൽ. ചിത്രത്തിൽ രശ്മിക മന്ദനയാണ് നായിക.

 

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. ധനികനായ വ്യവസായി ബൽബീർ സിങ്ങിന്റെ മകൻ അർജുൻ സിങ് ആയാണ് ചിത്രത്തിൽ രൺബീർ കപൂർ പ്രത്യക്ഷപ്പെടുന്നത്. 
ഡിസംബര്‍ 1നാണ് ആനിമല്‍ തീയ്യേറ്ററിൽ റിലീസിന് എത്തിയത്. ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉണ്ടാക്കിയിരുന്നു. വിക്കിപീഡിയ കണക്കുകളിൽ ചിത്രം ബോക്സോഫീസിൽ നേടിയത് 917 കോടിയാണ്.

രൺബീർ കപൂറിനെ കൂടാതെ, ബോബി ഡിയോൾ, തൃപ്തി ഡിമിത്രി, ലിയോൺ ഉംഗ്, അനിൽ കപൂർ, സലോണി ബത്ര, ശക്തി കപൂർ,  ശരത്ത് സക്സേന, കിഷോർ ഭട്ട് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉള്ള ഉപയോക്താക്കൾക്ക് ചിത്രം ആസ്വദിക്കാനാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News