നാല് പേർക്ക് COVID: രജിനിയുടെ അണ്ണാത്തെ ഷൂട്ടിങ് നിർത്തിവെച്ചു

ഹൈദരാബാദിലെ ഷൂട്ടിങ് സൈറ്റിലെ നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രജിനികാന്തിന്റെയും ഷൂട്ടിങ് ലൊക്കേഷനിലുള്ള ബാക്കിയുള്ളവരുടെയും കോവിഡ് ഫലം നെ​ഗറ്റീവ്

Written by - Zee Malayalam News Desk | Last Updated : Dec 23, 2020, 10:07 PM IST
  • ഹൈദരാബാദിലെ ഷൂട്ടിങ് സൈറ്റിലെ നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
  • രജിനികാന്തിന്റെയും ഷൂട്ടിങ് ലൊക്കേഷനിലുള്ള ബാക്കിയുള്ളവരുടെയും കോവിഡ് ഫലം നെ​ഗറ്റീവ്
  • നയന്താര, കീർത്തി സുരേഷ്, ഖുശ്ബു, മീന തുടങ്ങിയ നാല് നടിമാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
നാല് പേർക്ക് COVID: രജിനിയുടെ അണ്ണാത്തെ ഷൂട്ടിങ് നിർത്തിവെച്ചു

ഹൈദരാബാദ്: തമിഴ് സൂപ്പർ സ്റ്റാറും രാഷ്ട്രീയ നേതാവുമായ രജിനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണ ലൊക്കേഷനിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധയെ തുടർന്ന രജിനി ചിത്രത്തിന്റെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചു.

ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെ നാല് പേർക്കാണ് കോവിഡ് (COVID 19) ബാധ ഉണ്ടായത്. അതെ തുടർന്ന് രജിനികാന്ത് ഉൾപ്പെടെ സിനിമ സെറ്റിലെ ബാക്കി ഉള്ളവർക്ക് പരിശോധന നടത്തിയപ്പോൾ ഫലങ്ങളെലാം നെഗറ്റീവാണെന്ന് സിനിമയുടെ പ്രൊഡക്ഷൻ കമ്പിനിയായ സൺ പിക്ചേഴ്സ് അറിയിച്ചു. സ്ഥിരമായി നടത്തി വന്ന കോവിഡ് പരിശോധനയിലാണ് നാല് പേർക്ക് കോവിഡ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരുടെ സുരക്ഷയ്ക്ക മുൻ​ഗണന നൽകി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചുയെന്ന് സൺ പിക്ചേഴ്സ് അറിയിച്ചു.

ALSO READ: OTT യിൽ അല്ല, ഫഹദിന്റെ മാലിക്ക് തീയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യും

ഹൈദരാബാദ് (Hyderabad) റാമോജി ഫിലിം സിറ്റിയിലാണ് അണ്ണാത്തെയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരുന്നത്. ഡിസംബർ 13ന് രജിനി ഷൂട്ടിങ് ലൊക്കേഷനിലെത്തി ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയായിരുന്നു. നയന്താര, കീർത്തി സുരേഷ്, ഖുശ്ബു, മീന തുടങ്ങിയ പ്രമുഖ നടിമാരെല്ലാം സിനിമയിൽ രജിനിക്കൊപ്പം വേഷമിടുന്നുണ്ട്. താൽക്കാലിക ചിത്രീകരണം ഇപ്പോൾ നിർത്തിവെച്ചിട്ട് ജനുവരിയിൽ പകുതിയോട് വീണ്ടും പുനഃരാരംഭിക്കാമനാണ് തീരുമാനം. 

ALSO READ: 'സൂഫിയും സുജാതയു'ടെയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചില്ലെന്ന് വിജയ് ബാബു

ഈ അടുത്ത ഇടയിലായിരുന്നു രജിനി (Rajinikanth) തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. പുതുവർഷത്തിൽ തന്റെ പാർട്ടിയുടെ പേര് വെളിപ്പെടുത്തുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.  അടുത്ത തമിഴ്നാട് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുമാണ് രജിനിയുടെ പദ്ധതി.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News