Antakshari : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അന്താക്ഷരിയുടെ ക്യാരക്ടർ പോസ്റ്ററെത്തി; ചിത്രം സോണി ലിവിൽ

അന്താക്ഷരിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ വിപിന്‍ ദാസാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 06:26 PM IST
  • ചിത്രം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
  • ചിത്രത്തിൻറെ സ്ട്രീമിങ് അവകാശമാണ് സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ്.
  • അന്താക്ഷരിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ വിപിന്‍ ദാസാണ്.
  • ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
Antakshari : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അന്താക്ഷരിയുടെ ക്യാരക്ടർ പോസ്റ്ററെത്തി; ചിത്രം സോണി ലിവിൽ

Kochi : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം അന്താക്ഷരിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ചിത്രത്തിൻറെ സ്ട്രീമിങ് അവകാശമാണ് സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ്.  അന്താക്ഷരിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ വിപിന്‍ ദാസാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

ഇപ്പോൾ ചിത്രത്തിലെ സൈജു കുറുപ്പിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. സൈജു കുറിപ്പിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായി ആണ് സൈജു കുറുപ്പ് എത്തുന്നത്. ചിത്രത്തിൽ സൈജു കുറിപ്പിനെ കൂടാതെ സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ തുടങ്ങിയവരും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: Pathrosinte Padappukal : "ഫുൾ ഓൺ ആണേ"; പുതിയ ഗാനവുമായി പത്രോസിന്റെ പടപ്പുകൾ

 ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് അന്താക്ഷരി. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.  സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാതാവ് അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ ആണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്‌ലു അജുവാണ്.  എഡിറ്റിംഗ് ജോണ്‍ കുട്ടിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാലുമാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍ തന്നെയാണ്. പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്ദുള്‍ ജബ്ബാറും സംഗീതം നൽകുന്നത് അംകിത് മേനോനുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News