Kishkkindha Kandam: കിഷ്കിന്ധാ കാണ്ഡം ഓണത്തിനെത്തും; ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറക്കി

Kishkkindha Kandam Teaser: ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് കിഷ്കിന്ധാ കാണ്ഡം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2024, 02:16 PM IST
  • കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
  • ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്
Kishkkindha Kandam: കിഷ്കിന്ധാ കാണ്ഡം ഓണത്തിനെത്തും; ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറക്കി

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ ടീസർ പുറത്തിറക്കി. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ചിത്രത്തിൽ അപർണ ബാലമുരളി, വിജയരാഘവൻ, ജ​ഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ​ഗോപിനാഥ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ALSO READ: നാല് സിനിമകളുമായി മൂന്ന് സംവിധായകർ; "ഷെയ്ഡ്സ് ഓഫ് ലൈഫ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നതും ബാഹുൽ രമേഷ് തന്നെയാണ്. എഡിറ്റർ- സൂരജ് ഇഎസ്, സം​ഗീതം- മുജീബ് മജീദ്, വിതരണം- ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോബി സത്യശീലൻ, ആർട്ട് ഡയറക്ടർ- സജീഷ് താമരശേരി, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റഷീദ് അഹമ്മദ്.

പ്രോജക്ട് ഡിസൈൻ- കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, ഓഡിയോ​ഗ്രഫി- രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിങ്- പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ- ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News