August 16 1947 Movie: സ്വതന്ത്ര്യത്തിന്റെ അറിയാക്കഥകള്‍; ഗൗതം കാര്‍ത്തിക് നായകനാവുന്ന 'ഓഗസ്റ്റ് 16, 1947 ' റിലീസ് തിയതി പ്രഖ്യാപിച്ചു

August 16 1947 Movie release date: ഗൗതം കാര്‍ത്തിക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന '1947 ഓഗസ്റ്റ് 16' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 09:55 AM IST
  • എആര്‍ മുരുഗദോസ്, ഓം പ്രകാശ് ഭട്ട്, നര്‍സിറാം ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
  • ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം
  • തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും
August 16 1947 Movie: സ്വതന്ത്ര്യത്തിന്റെ അറിയാക്കഥകള്‍; ഗൗതം കാര്‍ത്തിക് നായകനാവുന്ന 'ഓഗസ്റ്റ് 16, 1947 ' റിലീസ് തിയതി പ്രഖ്യാപിച്ചു

ചെന്നൈ:  സംവിധായകന്‍ എആര്‍ മുരുഗദോസ് നിര്‍മ്മിക്കുന്ന '1947 ഓഗസ്റ്റ് 16' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ എന്‍എസ് പൊന്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  നടന്‍ ഗൗതം കാര്‍ത്തിക് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എആര്‍ മുരുഗദോസ്, ഓം പ്രകാശ് ഭട്ട്, നര്‍സിറാം ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പര്‍പ്പിള്‍ ബുള്‍ എന്റര്‍ടെയ്ന്‍മെന്റ്, ഓം പ്രകാശ് ഭട്ട്, നര്‍സിറാം ചൗധരി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദിത്യ ജോഷിയാണ് സഹനിര്‍മ്മാതാവ്. ഗൗതം കാര്‍ത്തിക്, രേവതി, പുഗഴ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Pookkaalam Movie: വേറിട്ട ​ഗെറ്റപ്പിൽ വിജയരാഘവൻ, ഒപ്പം ഇവരും; 'പൂക്കാല'വുമായി ആനന്ദത്തിന്റെ സംവിധായകൻ

കോളേജ് വിദ്യാർത്ഥികളിൽ വളരെയധികം സ്വാധീനിച്ച ഒരു ചിത്രമാണ് ആനന്ദം. വിനീത് ശ്രീനിവാസൻ വിനോദ് ഷൊർണൂർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലൂടെ നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിക്കുകയും ചെയ്തു. ഇപ്പോഴിത ചിത്രത്തിന്റെ സംവിധായകൻ ​ഗണേശ് രാജ് തന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. പൂക്കാലം എന്നാണ് ചിത്രത്തിന്റെ പേര്.

വിജയരാഘവൻ, കെപിഎസി ലീല, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജോണി ആന്റണി, അരുൺ കുര്യൻ, അന്നു ആന്റണി, റോഷൻ മാത്യൂ, അബു സലിം, സുഹാസിനി മണിരത്നം, ശരത് സഭ, അരുൺ അജികുമാർ, രാധാ ​ഗോമതി, ​ഗം​ഗ മീര, അരിസ്റ്റോ സുരേഷ്, സരസ ബാലുശേരി, അമൽ രാജ്, കമൽ രാജ്, കാവ്യ ദാസ്, നവ്യ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

കൂടാതെ, രഞ്ജിനി ഹരിദാസ്, ഹരീഷ് പെങ്ങൻ, ഷെബിൻ ബെൻസമ്‍, അശ്വിനി ഖാലെ, ​ഗിലു ജോസഫ്, നിരണം രാജൻ, കനകലത, ആസ്റ്റിൽ, അദീന ബെന്നി, നന്ദിനി ​ഗോപാലകൃഷ്ണൻ, ഹണി റോസ്, ഹരിത മേനോൻ, കൊച്ചുപ്രേമൻ, നോയില ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർദി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവരാണ് നിർമ്മിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സച്ചിൻ വാര്യർ ആണ് സം​ഗീതം നൽകുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. എഡിറ്റർ; മിഥുൻ മുരളി, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, സിഎൻസി സിനിമാസ് ആണ് വിതരണം ചെയ്യുന്നത്. ഈ വേനലവധിക്കാലത്ത് ചിത്രം എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News