കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ ഒരു ഓഫറുമായി കൊച്ചി മെട്രോ രംഗത്ത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.
പക്ഷേ, യാത്രചെയ്യുന്നവരുടെ കയ്യില്‍ ജനനം തെളിയിക്കുന്ന രേഖ വേണം. ഓഗസ്റ്റ് 15 മുതല്‍ 21 വരെയാണ് ഓഫര്‍.