അന്ന് സുരേഷേട്ടന്‍ നിര്‍ബന്ധം പിടിച്ചു, ഞാന്‍ 'സലിം കുമാറാ'യി....

മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം സലിം കുമാര്‍ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jun 26, 2020, 09:32 PM IST
  • ''ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് 'ഒരുപാട് ജന്മദിനങ്ങൾ സകുടുംബം ആഘോഷിക്കാൻ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ''
അന്ന് സുരേഷേട്ടന്‍ നിര്‍ബന്ധം പിടിച്ചു, ഞാന്‍ 'സലിം കുമാറാ'യി....

മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം സലിം കുമാര്‍ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

തന്‍റെ ഔദ്യോഗിക Facebook‌ പേജിലൂടെയാണ് സലിം കുമാര്‍ (salim kumar) ഓര്‍മ്മകള്‍ ഉള്‍പ്പെട്ട പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് സലിം കുമാര്‍ തന്‍റെ പോസ്റ്റ്‌ ആരംഭിച്ചിരിക്കുന്നത്. 

ലൂസിഫര്‍ തെലുങ്കിലേക്ക്...  പ്രിയദര്‍ശിനിയാകാന്‍ സുഹാസിനി!!

സലിം കുമാർ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതിൽ സുരേഷ് ഗോപി (Suresh Gopi) വഹിച്ച പങ്ക് വളരെ വലുതാണെന്നും "തെങ്കാശിപ്പട്ടണം "എന്ന സിനിമയിലൂടെയാണ് ഞാൻ തിരക്കുള്ള നടനായി മാറിയതെന്നും താരം ഓര്‍ക്കുന്നു.

റാഫി മെക്കാർട്ടിനും ലാലും തന്നെ തെങ്കാശി പട്ടണത്തിലേക്ക് ക്ഷണിക്കുന്നത് 'സത്യമേവ ജയതേ'യെന്ന സിനിമയിലെ പ്രകടനം കണ്ടിട്ടാണെന്നും ആ സിനിമയിലേക്ക് തന്നെ നിര്‍ദേശിച്ചത് സുരേഷ് ഗോപിയാണെന്നും താരം പറയുന്നു. അന്നുവരെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടനെന്നും തന്‍റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു തന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂവെന്നും താരം പറയുന്നു. 

അടുത്ത സുഹൃത്തിനെ സന്ദര്‍ശിച്ച് സമാന്ത; അഞ്ചാം ദിവസം കൊറോണ പോസിറ്റീവ്!!

സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നുവെന്നാണ് സലിം പറയുന്നത്.  ഇതുകൂടാതെ, തനിക്കുണ്ടായ മറ്റൊരു അനുഭവം കൂടെ സലിം കുമാര്‍ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. തന്‍റെ ആദ്യ സംവിധാന സംരംഭമായ 'കംപാര്‍ട്ട്മെന്‍റ്' എന്ന ചിത്രത്തെ കുറിച്ചായിരുന്നു അത്. 

''അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ' ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി....'' -സലിം കുമാര്‍ പറഞ്ഞു. 

അധ്യാപനത്തില്‍ നിന്നും പോണ്‍ മേഖലയിലേക്ക്.... ജെറെമി ഒരു ബലാത്സംഗ വീരന്‍? 

 

'60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ്
ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് 'ഒരുപാട് ജന്മദിനങ്ങൾ സകുടുംബം ആഘോഷിക്കാൻ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ സലിംകുമാർ'. 

Trending News