സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ - സോണൽ മൊണ്ടേറോ എന്നിവ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബനാറസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 4 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പാൻ ഇന്ത്യ തലത്തിൽ എത്തുന്ന ചിത്രമാണ് ബനാറസ്. ചിത്രം സംവിധാനം ചെയ്യുന്നത് ജയതീർത്ഥയാണ്. ആകെ 5 ഭാഷകളിലായി ആണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദി, കന്നട, തമിഴ്, തെലുഗു, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. എൻകെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് തിലക്രാജ് ബല്ലാൽ ആണ്.
ചിത്രത്തിലെ " പെണ്ണായി പിറവിയേകാതെ,ഇരുമിഴികൾ നിറയാതെ..." എന്നാരംഭിക്കുന്ന 'ബനാറസി'ലെ ഗാനം വൈറലായി മാറിയിരുന്നു. അഖിൽ എം ബോസ് എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് ഭദ്ര,റജിൽ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ബെൽ ബോട്ടം എന്ന ചിത്രത്തിൻറെ സംവിധായകനായ ജയതീർത്ഥയുടെ അടുത്ത ചിത്രമെന്ന പ്രത്യേകതയും ബനാറസിനുണ്ട്. ബനാറസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ജയതീർത്ഥ തന്നെയാണ്. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് "ബനാറസ് ".
ALSO READ: ഒരു മുഴുനീള ക്യാമ്പസ് ചിത്രവുമായി 'ലവ് ഫുള്ളി യുവേഴ്സ് വേദ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന "ബനാറസ്" രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് അജനീഷ് ലോക്നാഥ് സംഗീതം പകരുന്നു.
ആക്‌ഷൻ : എ.വിജയ്, ഡാനി, സംഭാഷണം: രഘു നിടുവള്ളി, ഗാനരചന: ഡോ. വി നാഗേന്ദ്ര പ്രസാദ്, എഡിറ്റർ: കെ എം പ്രകാശ്, ക്രിയേറ്റീവ് ഹെഡ്: തരുൺ കിഷോർ സുധീർ, കല: അരുൺ സാഗർ, സീനു, കൊറിയോഗ്രാഫർ: ജയതീർത്ഥ. ഒരു ഹർഷ, വേഷം: രശ്മി, പുട്ടരാജു, പ്രിയങ്ക, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വൈബി റെഡ്ഡി, പ്രൊഡക്ഷൻ കൺട്രോൾ: ചരൺ സുവർണ, ജോക്കി (ബി.തിമ്മെ ഗൗഡ), പബ്ലിസിറ്റി ഡിസൈൻ: അശ്വിൻ രമേഷ്, ഡബ്ബിംഗ് എഞ്ചിനീയർ: സുരേഷ് ഗുണ, ഓഡിയോഗ്രാഫി: രാജകൃഷ്ണൻ എം ആർ, ഡിജിറ്റൽ മീഡിയ PR : ജയസൂര്യ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...