ഫാമിലിയുടെ താളം തെറ്റിയാൽ ഫാലിമി ആകാം; ചിരിച്ച് മറിയാം ഈ ഫാമിലിക്കൊപ്പം; ഫാലിമി റിവ്യൂ | Falimy Movie Review

Falimy Movie Review: ആദ്യ പകുതി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുമ്പോൾ രണ്ടാം പകുതി ചിരിയോടൊപ്പം കുറച്ച് കണ്ണുനീർ അണിയിക്കുകയും ക്ലൈമാക്‌സിൽ തിരിച്ചടിച്ച് ഹ്യുമർ വീണ്ടും കൊണ്ടുവരുന്നതോടെ ഒരു സ്വാദിഷ്ടമായ സദ്യ കഴിച്ച അനുഭവം പ്രേക്ഷകന് സമ്മാനിച്ച് തീയേറ്റർ വിടാൻ കഴിയും

Written by - ഹരികൃഷ്ണൻ | Edited by - M.Arun | Last Updated : Nov 17, 2023, 04:08 PM IST
  • അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം
  • സ്വരച്ചേർച്ച ഇല്ലാത്ത അച്ഛൻ മകൻ ബന്ധത്തിന്റെ നേർ കാഴ്ചയാണ് ചിത്രം
  • സിനിമയുടെ സ്റ്റാർ പെർഫോർമറായി ജഗദീഷ് മാറുന്നു
ഫാമിലിയുടെ താളം തെറ്റിയാൽ ഫാലിമി ആകാം; ചിരിച്ച് മറിയാം ഈ ഫാമിലിക്കൊപ്പം; ഫാലിമി റിവ്യൂ | Falimy Movie Review

ഫാമിലിയുടെ താളം തെറ്റിയാൽ ഫാലിമി ആകാം. ഫാലിമിയുടെ താളം തെറ്റിയാലോ? ബേസിൽ ജോസഫ് നായകനായി ജഗദീഷ്, മഞ്ജു പിള്ള തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ഫാലിമി എന്ന ചിത്രം വിരളമായ കോമഡി സിനിമകൾക്ക് ഒരു വലിയ ആശ്വാസമാകുന്നു. കാശി യാത്ര സിനിമകളിൽ വല്ലാത്ത സീരിയസ് ടോൺ സമ്മാനിക്കുമ്പോൾ ഒരുപാട് കലഹങ്ങളിലൂടെ ചിരിപ്പിച്ച് ഒരു ഫാമിലി കാശി യാത്രക്ക് തിരിക്കുകയാണ്. അനു ചന്ദ്രനായി ബേസിൽ ജോസഫ് നർമത്തിലൂടെയും സീരിയസ് നിമിഷങ്ങളും സമ്മാനിക്കുമ്പോൾ സിനിമയുടെ സ്റ്റാർ പെർഫോർമറായി ജഗദീഷ് മാറുന്നു. 

ജഗദീഷ് - ബേസിൽ ജോസഫ് രംഗങ്ങൾ സ്വരച്ചേർച്ച ഇല്ലാത്ത അച്ഛൻ- മകൻ ബന്ധത്തിന്റെ നേർ കാഴ്ചയായി മാറുന്നു. പല കുടുംബങ്ങളിലും റിലേറ്റ് ചെയ്യാൻ കഴിയുന്നത് കൂടി ആകുമ്പോൾ ചെറിയ നിമിഷങ്ങൾക്ക് പോലും പൊട്ടിച്ചിരി പടർത്താൻ സഹായിക്കുന്നുണ്ട്. സംവിധായകനും സഹ എഴുത്തുകാരനും കൂടിയായ നിതീഷ് സഹദേവ് ഭംഗിയായി അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ കർത്തവ്യം നിർവഹിച്ചു എന്ന് തന്നെ പറയണം. 

ജാനേ മൻ, ജയ ജയ ജയ ജയ ഹേ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചിയേഴ്‌സ് എന്റെർറ്റൈന്മെന്റ്സ് ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഫാലിമി. ആദ്യ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതിന് ശേഷം മൂന്നാം ചിത്രമായ ഫാലിമിയും ഹിറ്റിലേക്ക് കടക്കുന്നു. തമാശയോടൊപ്പം തന്നെ കണ്ണ് നനയ്ക്കുന്ന ചില നിമിഷങ്ങൾ അതിശക്തമായി തന്നെ ബ്ലെൻഡ് ചെയ്‌ത്‌ കൊണ്ടുപോകാൻ സംവിധായകന് സാധിക്കുന്നു. ആദ്യ പകുതി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുമ്പോൾ രണ്ടാം പകുതി ചിരിയോടൊപ്പം കുറച്ച് കണ്ണുനീർ അണിയിക്കുകയും ക്ലൈമാക്‌സിൽ തിരിച്ചടിച്ച് ഹ്യുമർ വീണ്ടും കൊണ്ടുവരുന്നതോടെ ഒരു സ്വാദിഷ്ടമായ സദ്യ കഴിച്ച അനുഭവം പ്രേക്ഷകന് സമ്മാനിച്ച് തീയേറ്റർ വിടാൻ കഴിയും .

ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ജോൺ പി. എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News