റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം -വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബർ 11ന് തീയേറ്ററുകളിൽ

 'ബര്‍മുഡ', നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. വലിയതാരനിരയുള്ള  ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 12:02 PM IST
  • നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ
  • നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന
റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം -വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബർ 11ന് തീയേറ്ററുകളിൽ

ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ബര്‍മുഡ', നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. വലിയതാരനിരയുള്ള  ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകൾ നൽകുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. സംഗീതഞ്ജൻ രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

 

 

 

Trending News