Bharatha Circus Trailer: ആകാംക്ഷ ഉയർത്തി ഭാരത സർക്കസിന്റെ ട്രെയ്‌ലറെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

Bharatha Circus Movie Trailer : ബിനു പപ്പുവിന്റെ മകളുടെ ഫോണിൽ വരുന്ന ഒരു വാട്ട്സ്ആപ്പ് മെസ്സേജും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 09:31 AM IST
  • ബിനു പപ്പുവിന്റെ മകളുടെ ഫോണിൽ വരുന്ന ഒരു വാട്ട്സ്ആപ്പ് മെസ്സേജും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്.
  • ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • സോഹൻ സീനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Bharatha Circus Trailer: ആകാംക്ഷ ഉയർത്തി ഭാരത സർക്കസിന്റെ ട്രെയ്‌ലറെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

 ബിനു പപ്പുവും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭാരത സർക്കസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ബിനു പപ്പുവിന്റെ മകളുടെ ഫോണിൽ വരുന്ന ഒരു വാട്ട്സ്ആപ്പ് മെസ്സേജും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാകുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഭാരത് സർക്കസ്. സോഹൻ സീനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുഹാദ്‌ വെമ്പായത്തിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ബെസ്റ്റ്‌ വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്‌ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്‌. 'അടവുകൾ അവസാനിക്കുന്നില്ല' എന്നാണ് ചിത്രത്തിന്റെ ടാ​ഗ്ലൈൻ.ബിനു കുര്യൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ.

ALSO READ: Bharatha Circus : ഷൈൻ ടോം ചാക്കോ, ബിനു പപ്പു തുടങ്ങിയ താരനിരയുമായി സോഹൻ സീനുലാൽ; ഭാരത സർക്കസ് ടീസർ

എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ.

'ഡബിൾ‍സ്‌' എന്ന സിനിമയിലൂടെയാണ് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായത്. 2016ൽ വന്യം എന്ന സിനിമയ്ക്ക് ശേഷം സോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സർക്കസ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം പുതിയ നിയമം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, എന്നീ സിനിമകളിലും സോഹൻ സീനുലാൽ അഭിനയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News