"ബിഗ് ബോസ്..ഐ ആം ബാക്ക്": ബിഗ് ബോസിനെ നോക്കി അലറി വിളിച്ച് റോബിൻ; പ്രേക്ഷകർ ആഗ്രഹിച്ച നിമിഷം

കബാലി സിനിമയിലെ "ഞെരിപ്പ് ഡാ" എന്ന ഗാനം ബിഗ് ബോസ് വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടാണ് റോബിനും ജാസ്‌മിനും വീട്ടിലേക്ക് നടന്ന വരുന്നത്. കറുത്ത കോട്ടിട്ട് രാജകീയമായി തന്നെയായിരുന്നു റോബിന്റെ വരവ്. റോബിന്റെ വരവ് മുതൽ പ്രേക്ഷകർ ആഘോഷമാക്കി.

Written by - ഹരികൃഷ്ണൻ | Edited by - Priyan RS | Last Updated : Jul 1, 2022, 12:14 PM IST
  • വന്നപാടെ റോബിനെ സ്വീകരിക്കാൻ ബ്ലെസ്ലിയും ദിൽഷയും ലക്ഷ്‌മിപ്രിയയും ഓടിയെത്തി.
  • ദിൽഷ ഒരു ചെറു ചിരിയോടെ റോബിന്റെ കയ്യിൽ പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു.
  • കോട്ട് ശെരിയാക്കിയ ശേഷം അലറിവിളിച്ച് "ബിഗ് ബോസ് .. ഐ ആം ബാക്ക്" എന്ന് പറയുകയായിരുന്നു.
"ബിഗ് ബോസ്..ഐ ആം ബാക്ക്": ബിഗ് ബോസിനെ നോക്കി അലറി വിളിച്ച് റോബിൻ; പ്രേക്ഷകർ ആഗ്രഹിച്ച നിമിഷം

ബിഗ് ബോസിൽ 69 ദിവസം പിന്നിടുന്നതുവരെ ബിഗ് ബോസ് വിജയി ആരെന്നുള്ള ചോദ്യത്തിന് പ്രേക്ഷകർക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. ഡോ. റോബിൻ രാധാകൃഷ്‌ണൻ. എന്നാൽ 70ആം ദിവസം ബിഗ് ബോസ് വീട്ടിൽ നിന്ന് റോബിൻ എന്നെന്നേക്കുമായി വിട പറഞ്ഞത് മുതൽ പ്രേക്ഷകർ  ഞെട്ടിയിരിക്കുകയായിരുന്നു. റിയാസിനെ കയ്യേറ്റം ചെയ്‌തെന്ന തെറ്റിന്റെ പുറത്താണ് റോബിൻ പുറത്തായത്. എന്നാൽ റോബിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകർ. 

drrobin

കബാലി സിനിമയിലെ "ഞെരിപ്പ് ഡാ" എന്ന ഗാനം ബിഗ് ബോസ് വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടാണ് റോബിനും ജാസ്‌മിനും വീട്ടിലേക്ക് നടന്ന വരുന്നത്. കറുത്ത കോട്ടിട്ട് രാജകീയമായി തന്നെയായിരുന്നു റോബിന്റെ വരവ്. റോബിന്റെ വരവ് മുതൽ പ്രേക്ഷകർ ആഘോഷമാക്കി. വന്നപാടെ റോബിനെ സ്വീകരിക്കാൻ ബ്ലെസ്ലിയും ദിൽഷയും ലക്ഷ്‌മിപ്രിയയും ഓടിയെത്തി. ബ്ലെസ്ലി റോബിനെ കെട്ടിപ്പിടിക്കുകയും ലക്ഷ്മിപ്രിയ റോബിനെ കണ്ട് കെട്ടിപ്പിടിച്ച് കരയുകയും ചെയ്‌തു. ദിൽഷ ഒരു ചെറു ചിരിയോടെ റോബിന്റെ കയ്യിൽ പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു.

Read Also: Bigg Boss:"നീയാണ് വിന്നർ" റിയാസിനെ കെട്ടിപ്പിടിച്ച് റോബിൻ പറഞ്ഞ വാക്കുകൾ; എല്ലാം മറന്ന് എല്ലാവരും ഒന്നായി

എല്ലാ മത്സരാത്ഥികളോടും സംസാരിച്ച ശേഷം റോബിൻ മാറി നടന്ന് ബിഗ് ബോസിന്റെ മുന്നിലെത്തി. കോട്ട് ശെരിയാക്കിയ ശേഷം അലറിവിളിച്ച് "ബിഗ് ബോസ് .. ഐ ആം ബാക്ക്" എന്ന് പറയുകയായിരുന്നു. റോബിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നൽകിയ നിമിഷമായിരുന്നു അത്. റോബിന്റെ അപ്രതീക്ഷിച്ചിത പുറത്താക്കൽ ഇപ്പോഴും പല പ്രേക്ഷകർക്കും വിശ്വസിക്കാൻ ആയിട്ടില്ല. റോബിന്റെ മടങ്ങിവരവും റീ എൻട്രി ഉണ്ടാകുമോ എന്ന ചോദ്യങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നിരുന്നു. റോബിന്റെ ഈ വരവ് ആഘോഷമാക്കുകയാണ് ആരാധകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News