Teaser: സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ബിജു മേനോൻ

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 

Last Updated : Jul 26, 2018, 01:33 PM IST
Teaser: സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ബിജു മേനോൻ

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 

ചെങ്കൽ രഘു എന്ന കഥാപാത്രമായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്ന ഗ്യാങ്സ്റ്റർ കോമഡി ചിത്രമാണ് പടയോട്ടം. അരുൺ എ ആർ, അജയ് രാഹുൽ എന്നിവരുടെ തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ നടൻ പൃഥ്വിരാജാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകൾ നേർന്നു കൊണ്ടാണ് പൃഥ്വി ടീസർ പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്കുള്ള രഘുവിന്‍റെയും സംഘത്തിന്‍റെയും യാത്രയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നതെങ്കിലും ടീസറിലത്‌ കാണിച്ചിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരടങ്ങിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. 

അനു സിത്താര നായികയായെത്തുന്ന ചിത്രത്തില്‍ ബേസിൽ ജോസഫ്, അജു വർഗീസ്, രവി സിംഗ്, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി തയാറാക്കിയിരിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Trending News